“ദൈവം നിനക്ക് പ്രകാശം നല്കും” മാതാവ് നല്കുന്ന സന്ദേശം

രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒറ്റപ്പെടലുകളും ഒഴിവാക്കലുകളുമെല്ലാം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ മനസ്സ് വല്ലാതെ ഇരുണ്ടുപോകും. ഒരു പ്രകാശനാളം പോലും കാണാനില്ലാത്തവിധത്തില്‍ മനസ്സ് കറുത്തുപോകും.

പക്ഷേ മാതാവ് നമ്മോട് പറയുന്ന ആശ്വാസവചനം ദൈവം നിനക്ക് പ്രകാശം നല്കും എന്നതാണ്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവിന്റെ ഈ ആശ്വാസവചനം. നാം കടന്നുപോകുന്ന ക്ലേശങ്ങളുടെ ഈ സമയം താന്‍ അറിയുന്നുണ്ടെന്നും കൊച്ചുസഹനങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിക്കണമെന്നും മാതാവ് പറയുന്നു. അപ്പോള്‍ എല്ലാം നിനക്ക് വ്യക്തമാകും.

ദൈവം നിനക്ക് പ്രകാശം നല്കും. ഞാന്‍ നിനക്ക് ഒരുപാട് നല്കുന്നുണ്ട്. നിനക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും അവ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലുണ്ട്. മാതാവ് പറയുന്ന ഈ വാക്കുകളില്‍ നമുക്ക് ആശ്വസിക്കാം.വാക്കുകളെ വിശ്വസിക്കാം.

എല്ലാ സഹനങ്ങളിലും പ്രത്യാശ കൈവിടാതിരിക്കാം. ദൈവം നമുക്ക് നല്കുന്ന പ്രകാശത്തില്‍ നമുക്ക് മുന്നോട്ടുപോകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.