ദൈവത്തിന്റെ ചിറകിന്‍കീഴില്‍ നമുക്ക് അഭയം തേടാം

മറ്റാരിലും നമുക്ക് ആശ്രയം ഇല്ലാതെ വരുമ്പോള്‍, മനുഷ്യന്‍ നമ്മെ കൈവെടിയുമ്പോള്‍ ദൈവത്തിന്റെ ചിറകിന്‍കീഴില്‍ മാത്രമേ നമുക്ക് അഭയമുണ്ടാവൂ. അവിടെ നമുക്ക് സുരക്ഷിതത്വമുണ്ട്. സങ്കീര്‍ത്തനകാരന്‍ ഈ ആശ്രയത്വം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു.സങ്കീര്‍ത്തനങ്ങള്‍ 57 ല്‍ നാം ഇങ്ങനെയാണ് വായിക്കുന്നത്.

എന്നോട് കൃപയുണ്ടാകണമേ. ദൈവമേ എന്നോടു കൃപ തോന്നണമേ. അങ്ങിലാണ് ഞാന്‍ അഭയം തേടുന്നത്. വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെ തന്നെ. അവിടന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് സഹായമയച്ച് എന്നെ രക്ഷിക്കും. എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടന്ന് ലജ്ജിപ്പിക്കും. ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.

ഈ തിരുവചനം നമുക്ക് ഏറ്റുപറയാം. ദൈവത്തിന്റെ ചിറകിന്‍കീഴില്‍ നമുക്ക് എപ്പോഴും അഭയം തേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.