ദൈവത്തില്‍ നിന്ന് അകറ്റാന്‍ സാത്താന്‍ ചെയ്യുന്നത് എന്തെന്നറിയാമോ?


ദൈവവുമായിട്ടുള്ള ആഴത്തിലുള്ള ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വരുന്നത് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനമാണ്. ദൈവം ആരാണെന്നും എന്താണെന്നും അറിയാതെ പോകുമ്പോള്‍ നമുക്കൊരിക്കലും ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയില്ല. സ്‌നേഹിക്കാന്‍ കഴിയാത്തവരുമായി നമുക്കൊരിക്കലും വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും കഴിയില്ല.

നമ്മുടെ മാനുഷികമായ ചില ബന്ധങ്ങളെ പോലും നോക്കൂ. സ്‌നേഹമുള്ളവരോടാണ് നാം കൂടുതലായ ബന്ധങ്ങള്‍ പുലര്‍ത്തുന്നത്. ഇത് ദൈവത്തോടുള്ള ബന്ധത്തിലും അത്യാവശ്യമാണ്. സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കുറിച്ചുളള അറിവ് ദൈവത്തോടുള്ള ബന്ധം വളരാന്‍ നമ്മെ ഏറെ സഹായിക്കുന്നു.

ഓരോ മനുഷ്യനും ദൈവവുമായി കൂടിച്ചേരുമ്പോഴും ദൈവവുമായി ബന്ധം സ്ഥാപിക്കുമ്പോഴും മാത്രമേ സ്വസ്ഥതയും സമാധാനവും കൈവരിക്കാനാവൂ. ഇക്കാര്യം സാത്താന് നമ്മെക്കാള്‍ കൂടുതലായി അറിയാം.

അതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന് അകറ്റാനും ദൈവവുമായുള്ള ദൃഢമായ ബന്ധം ഉണ്ടാകാതിരിക്കാനുമായി സാത്താന്‍ ചെയ്യുന്നത് മറ്റ് ചില അറിവുകളും മറ്റ് ചില ചിന്തകളും നമ്മുടെ ഉള്ളിലേക്ക് ഇട്ടുതരിക എന്നതാണ്. സ്വന്തം വഴിക്ക് ചില അറിവുകള്‍ കണ്ടെത്താനും ആ വഴി സഞ്ചരിക്കാനും സാത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അഹങ്കാര ചിന്തകള്‍ ഉള്ളില്‍ ജനിപ്പിക്കുന്നു. നേടിയതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന് അത് നമ്മുടെ ഉള്ളിലിരുന്ന് പറയുന്നു.

സ്വന്തം നേട്ടങ്ങളെയും മേന്മകളെയും കൊണ്ടുള്ളചിന്തകള്‍ കൊണ്ട് ഉള്ള ് നിറയുമ്പോള്‍ നമുക്കൊരിക്കലും ദൈവം നല്കിയ ദാനങ്ങളെയോര്‍ക്കാനോ അവയ്ക്ക് പ്രതിനന്ദി പറയുവാനോ കഴിയുകയില്ല.

തന്മൂലം ദൈവവുമായി നമുക്ക് ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയാതെയും പോകുന്നു. ഇങ്ങനെയാണ് വളരെയെളുപ്പത്തില്‍ സാത്താന്‍ നമ്മെ ദൈവവുമായി അകറ്റുന്നതും അവന്റെ പക്ഷത്ത് നിര്‍ത്തുന്നതും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.