ദൈവത്തിന്റെ ശത്രു ആരാണെന്നറിയാമോ?

സാത്താന്‍ ആണെന്നായിരിക്കും ഈ ചോദ്യത്തിന് നമ്മുടെ ആദ്യ ഉത്തരം. എന്നാല്‍ ആ ഉത്തരം വചനത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ശരിയല്ല. ജഡികതാല്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണെന്നാണ് വചനം പറയുന്നത്.( റോമാ 8:7)

ജഡികതാല്പര്യങ്ങളിലേക്ക് നമ്മെ കൊ്്ണ്ടുപോകുന്നത് സാത്താനാണ് താനും. ദൈവത്തിന്റെ നിയമത്തിന് കീഴ്‌പ്പെടാത്തതും കീഴ്‌പ്പെടാന്‍സാധിക്കാത്തതുമായ മനസ്സാണ് ജഡികമനസ്സ്.ലോകത്തിന്റെ വിഷയങ്ങളാണ് ആ മനസ്സ് അന്വേഷിക്കുന്നത്. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കാനാണല്ലോ കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്.

്അവിടുത്തെ രാജ്യം അന്വേഷിക്കുന്നതിന് പകരം ലോകത്തിന്റെ വിഷയങ്ങളും താല്പര്യങ്ങളും തേടുന്ന മനസ്സ് ദൈവത്തില്‍ നിന്ന് വളരെയകലെയാണ്. അതുകൊണ്ടാണ് ജഡികമനസ്സ് ദൈവത്തിന്റെ ശത്രുവായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.