ഹൃദയത്തിലേക്ക് ഈശോയെ സ്വാഗതം ചെയ്യണമെന്നുണ്ടോ, ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിച്ചാല്‍ മതി

സങ്കീര്‍ത്തനം 24 ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നതാണ്. അതുകൊണ്ടാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ ഈ സങ്കീര്‍ത്തനം ഉദ്ധരിക്കുന്നത്. യഥാര്‍ത്ഥ രാജാവായി ജെറുസലേമിലേക്കുള്ളക്രിസ്തുവിന്റെ രാജകീയപ്രവേശനമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അതോടൊപ്പംതന്നെ നമ്മുടെ ഹൃദയത്തിലേക്ക ഈശോയെ സ്വാഗതം ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കാനും ഈ സങ്കീര്‍ത്തനം പ്രയോജനപ്പെടുത്താവുന്നതാണ്. നമ്മുടെ ഹൃദയത്തിലേക്ക് രാജാവായി കടന്നുവരാനും അവിടെഭരണം നടത്താനും ക്രിസ്തുവിനോടുള്ള പ്രാര്‍ത്ഥനയായി ഈ സങ്കീര്‍ത്തനത്തിലെ 7 മുതല്‍ 10 വരെയുളള ഭാഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം.

കവാടങ്ങളേ ശിരസുയര്‍ത്തുവിന്‍, പുരാതന കവാടങ്ങളേ ഉയര്‍ന്നുനില്ക്കുവിന്‍, മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. ആരാണ് ഈ മഹത്വത്തിന്റെ രാജാവ്. പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവ്തന്നെ. കവാടങ്ങളേ ശിരസുയര്‍ത്തുവിന്‍. പുരാതന കവാടങ്ങളേ ഉയര്‍ന്നുനില്ക്കുവിന്‍. മഹത്വത്തിന്‌റെ രാജാവ് പ്രവേശിക്കട്ടെ. ആരാണ് ഈ മഹത്വത്തിന്റെ രാജാവ്. സൈന്യങ്ങളുടെ കര്‍ത്താവ് തന്നെ. അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.