എന്നെക്കുറിച്ചുള്ള നിശ്ചയം കര്‍ത്താവ് നിറവേറ്റുമോ? ഈ തിരുവചനത്തില്‍ വിശ്വസിക്കൂ

ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും പദ്ധതികളുണ്ട്. അതുപോലെ നമുക്ക് ഓരോരുത്തര്‍ക്കും നമ്മെക്കുറിച്ചും പദ്ധതികളുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും നാം ദൈവത്തിന് നമ്മെക്കുറിച്ചുള്ളപദ്ധതികളെക്കുറിച്ച് ചിന്തിക്കാറില്ല. ആഗ്രഹിക്കുന്നതുപോലെ പലതും സംഭവിക്കാതെ വരുമ്പോഴും ആഗ്രഹിക്കുന്നത് നിറവേറപ്പെടാന്‍ വൈകുമ്പോഴും ദൈവികപദ്ധതികളെക്കുറിച്ച് നാം ആശങ്കപ്പെടുന്നു. സംശയാലുക്കളാകുന്നു.

ദൈവത്തില്‍ അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ദൈവികമായ പദ്ധതികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ദൈവം നമ്മെ കരുതുന്നുണ്ടെന്നും അവിടുന്ന് നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവാണെന്നും നാം ഉറച്ചുവിശ്വസിക്കണം. നമ്മുടെ സമയത്തിനോ ആഗ്രഹത്തിനോ അനുസരിച്ചായിരിക്കില്ല ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്.

അതുവരെ കാത്തിരിക്കാന്‍ , ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. സങ്കീര്‍ത്തനകാരന്‍ പറയുന്നത് ഇപ്രകാരമാണ്

എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവ് നിറവേറ്റും. കര്‍ത്താവേ അവിടുത്തെ കാരുണ്യം അനന്തമാണ്. അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ( സങ്കീ138:8) ഈ തിരുവചനം ഒരു മന്ത്രണം പോലെ നമുക്ക് ഉള്ളില്‍ സൂക്ഷിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.