മനുഷ്യന്റെ നിരന്തരമായ പ്രാര്‍ത്ഥന ദൈവത്തിന്റെ ബലഹീനത

മനുഷ്യന്റെ നിരന്തരമായ പ്രാര്‍ത്ഥന ദൈവത്തിന്റെ ബലഹീനതയാണെന്ന് അഭിപ്രായപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.? നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് അതിന് മറുപടി നല്കാതിരിക്കാനാവില്ല. മനുഷ്യന്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവത്തിന് ആ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാനുമാവില്ല.

നമ്മുടെപ്രാര്‍ത്ഥനകളുടെയെല്ലാം പൊതുസ്വഭാവം പ്രത്യേക നിയോഗങ്ങള്‍ തന്നെയാണല്ലോ. ജോലി, വീട്, കല്യാണം, മക്കള്‍… ഇങ്ങനെ എണ്ണമറ്റ പ്രാര്‍ത്ഥനാവശ്യങ്ങള്‍.. നിയോഗങ്ങള്‍ എന്തുമാവട്ടെ ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്കുമെന്ന് വിശ്വസിക്കുക.

പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നരുതെന്നും ചോദിക്കുവിന്‍ നിങ്ങള്‍ക്ക്‌ലഭിക്കും മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടുമെന്നുമാണല്ലോ തിരുവചനം പറയുന്നത്. അതുകൊണ്ട് നാം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം പ്രത്യുത്തരം നല്കുമെന്ന വിശ്വാസത്തോടെ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.