സുവിശേഷകനായ വിശുദ്ധ യോഹന്നാന് താടിയില്ലാത്തതിന്റെ കാരണമറിയാമോ?

അപ്പസ്‌തോലന്മാരെയെല്ലാം പൊതുവെ ചിത്രീകരിച്ചിരിക്കുന്നത് ദീക്ഷ നീട്ടിയവരായിട്ടാണ്. എന്നാല്‍ യോഹന്നാന്‍ മാത്രം അതില്‍ നിന്ന് വ്യത്യസ്തനാണ്. വിശുദ്ധ യോഹന്നാന്റെ ചിത്രീകരണങ്ങളിലെല്ലാം മീശയും താടിയും ഇല്ലാത്ത വിധത്തിലാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനെന്തായിരിക്കും കാരണം?

ബൈബിളില്‍ ഒരിടത്തും ഒരു അപ്പസ്‌തോലന്മാരുടെയും പ്രായം രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും അപ്പസ്‌തോലന്മാരില്‍ ഏറ്റവും പ്രായക്കുറവ് യോഹന്നാനായിരുന്നുവെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. അതുപോലെ തന്നെ ഏറ്റവും പ്രായം ചെന്നാണ് യോഹന്നാന്‍ മരിക്കുന്നതും. 80 നും 100നും ഇടയില്‍ പ്രായത്തിലായിരിക്കും യോഹന്നാന്‍ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിലപ്പോള്‍ നിത്യജീവിതത്തില്‍ യോഹന്നാന്‍ താടിയും മീശയും ഉള്ള വ്യക്തിയായിരിക്കാം. പക്ഷേ എളുപ്പത്തില്‍ യോഹന്നാനെ മനസ്സിലാക്കുന്നതിന് വേണ്ടി ചിത്രകാരന്മാര്‍ താടിയും മീശയും ഇല്ലാത്ത വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നേയുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.