ദൈവത്തിന്റെ തിരുവുള്ളം നിര്‍വഹിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന

എത്രയും കാരുണ്യവാനായ ഈശോ, അങ്ങയുടെ കൂടെ ഇരിക്കാനും അങ്ങയുടെ കൂടെ പ്രവര്‍ത്തിക്കാനും അവസാനം വരെ അങ്ങയുടെകൂടെ നിലനില്ക്കാനും ഉതകുന്ന ഒരനുഗ്രഹം എനിക്ക് നല്കണമേ.

അങ്ങേയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും സ്വീകാര്യവുമായത് സദാ മനസ്സോടെ ആഗ്രഹിക്കുവാന്‍ എനിക്ക് കൃപ ചെയ്യണമേ. അങ്ങയുടെ ഇഷ്ടം എന്റെ ഇഷ്ടമായിരിക്കട്ടെ. എന്റെ ഇഷ്ടം അങ്ങയുടെ ഇഷ്ടത്തെ അനുഗമിച്ച് ഏറ്റവും പൂര്‍ണ്ണമായി അതിനോട് യോജിച്ചിരിക്കട്ടെ..

എന്റെയും അങ്ങയുടെയും ഇഷ്ടാനിഷടങ്ങള്‍ ഒന്നുതന്നെ ആയിരിക്കട്ടെ. അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടാനിഷ്ടങ്ങളാകാതിരിക്കുകയും ചെയ്യട്ടെ.ലോകത്തിലുള്ള പ്രലോഭനങ്ങളില്‍ നിന്നു ആകമാനം വിമുക്തനായി അങ്ങയെ പ്രതി നിന്ദിക്കപ്പെടാനും ഈലോകത്തില്‍ അജ്ഞാതനായിരിക്കാനും വേണ്ട വരം എനിക്ക് തന്നരുളേണമേ.

അഭിലഷണീയമായ എല്ലാറ്റിലും ഉപരിയായി എന്റെ ഹൃദയം അങ്ങില്‍ വിശ്രമിക്കാനും അങ്ങാല്‍ സമാധാനം കണ്ടെത്താനും കൃപ ചെയ്യണമേ. അങ്ങ് ഹൃദയത്തിന്റെ യഥാര്‍ത്ഥസമാധാനമാകുന്നു. അതിന്റെ ഏകാശ്വാസവും അങ്ങ് തന്നെ. അങ്ങേയ്ക്ക് പുറമെ സമസ്തവും കഠിനവും അസ്വസ്ഥവുമാണ്. നിതൈ്യകസര്‍വ്വനന്മയായ അങ്ങയില്‍ സമാധാനത്തോടെ ഉറങ്ങി ഞാന്‍ വിശ്രമിക്കും. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.