നല്ല ദിവസങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം

ജീവിതത്തിലെന്നും സന്തോഷം, നന്മ.. സന്തോഷം.. അങ്ങനെ ഓരോ ദിവസവും ആനന്ദപ്രദം.. ഇതാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നിട്ടും നമ്മുക്ക് ആഗ്രഹിക്കുന്നവിധത്തിലുള്ള സന്തോഷം ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ല. പലവിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട്‌സന്തോഷങ്ങള്‍ നഷ്ടമായേക്കാം. എന്നാല്‍ ഓരോ ദിവസവുംസന്തോഷപ്രദവും ജീവിതത്തോട് എന്നും സ്‌നേഹവും അനുഭവിക്കാനുള്ള ഒരു മാര്‍ഗ്ഗം തിരുവചനം പറഞ്ഞുതരുന്നുണ്ട്.

ജീവിതത്തെ സ്‌നേഹിക്കുകയും നല്ലദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്ന് തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്ന് തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ. അവന്‍ തിന്മയില്‍ നിന്ന് പിന്തിരിഞ്ഞു നന്മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ( 1 പത്രോസ് 3:10-11)

നമുക്ക് നമ്മുടെനാവിനെയും അധരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കാം. നാവ് തീയാണല്ലോ.എത്രയെത്ര ബന്ധങ്ങളാണ് ഈ തീയില്‍ കത്തിനശിച്ചിട്ടുളളത്.!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.