നാം ആയിരിക്കുന്ന അവസ്ഥയിലാണ് യേശു നമ്മെ വിളിക്കുന്നത്: മാര്‍പാപ്പ

ലിസ്ബണ്‍: നാം ആയിരിക്കുന്ന അവസ്ഥയിലാണ് യേശു നമ്മെ വിളിക്കുന്നതെന്നും വ്യക്തിപരമായ സ്‌നേഹമാണ് ഈശോ നമ്മള്‍ ഓരോരുത്തരോടും കാണിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വേദനകള്‍ക്കും മുറിവുകള്‍ക്കും നടുവില്‍ കഴിയുന്ന വേളയിലാണ് ഈശോ നമ്മെ ഓരോരുത്തരെയും വിളിക്കുന്നത്.അവിടുത്തെ വ്യക്തിപരമായ സ്‌നേഹമാണ് നമ്മെ ഇവിടെയാക്കിയിരിക്കുന്നത്.

പേരു ചൊല്ലിവിളിക്കുന്ന സ്‌നേഹം അവിടുന്ന് നമുക്കായി ചൊരിയുന്നതുകൊണ്ടാണ് പല ദേശങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമായി നാം ഇവിടെ ഒരുമിച്ചുകൂട്ടപ്പെട്ടിരിക്കുന്നതെന്നും പാപ്പ പറഞ്ഞു. യേശു നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന വിശ്വാസ്യത വളരെ വലുതാണ്. ഒപ്പം നമ്മള്‍ ഓരോരുത്തരും അവന്ഏറെ പ്രിയപ്പെട്ടവരുമാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.