നന്മരണ പ്രാര്‍ത്ഥന ദിവസവും ചൊല്ലൂ, നല്ല മരണം പ്രാപിക്കാം

ഓ കരുണയുള്ള ഈശോയേ, അങ്ങ് പീഡ സഹിച്ചതിന്റെയും രക്തം വിയര്‍ത്തതിന്റെയും ഞങ്ങള്‍ക്കുവേണ്ടി മരിച്ചതിന്റെയും യോഗ്യതയാല്‍ ഒരുക്കമില്ലാത്തതും പെട്ടെന്നുളളതുമായ മരണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.

ഏറ്റവും ദയയുള്ള ഈശോനാഥാ, അങ്ങയെ നീചമായി ചാട്ടവാറടിച്ചതിന്റെയും മുള്‍മുടി ധരിപ്പിച്ചതിന്റെയും അവിടുന്നേറ്റ പീഡകളുടെയും യോഗ്യതകളെ പ്രതി പരിശുദ്ധ കുദാശകള്‍ സ്വീകരിക്കാതെ ഞങ്ങള്‍ മരിക്കുവാനിടയാകരുതേ എന്ന് താഴ്മയോടെ ഞങ്ങള്‍ യാചിക്കുന്നു. സ്‌നേഹനിധിയായ ഈശോയേ, അങ്ങയുടെ പീഡകളുടെയും ദു:ഖത്തിന്റെയും യോഗ്യതയാലും അവിടുത്തെ തിരുരക്തത്തിന്റെ മുറിവുകളാലുും എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു, പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നുള്ള അവിടുത്തെ അവസാനവാക്കുകളാലും പെട്ടെന്നുള്ള മരണത്തില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു.

മനസ്തപിക്കുന്നതിനുള്ള അവസരം ഞങ്ങള്‍ക്ക് തരണമേ. നിത്യമായി അങ്ങയോടൊത്ത് വസിക്കുന്നതിനായി കൃപയോടെ ഈ ഭൂമിയില്‍ന ിന്ന് കടന്നുപോകുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. ആമ്മേന്‍.
( ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പ രചിച്ചതാണ് ഈ പ്രാര്‍ത്ഥന)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.