യൗസേപ്പിതാവിനെ അനുകരിക്കാം ഈ നാലു മാര്‍ഗ്ഗങ്ങളിലൂടെ

യൗസേപ്പിതാവിനോടുള്ള വണക്കവും ആദരവും പുലര്‍ത്താന്‍ നാം എന്താണ് ചെയ്യേണ്ടത്? യൗസേപ്പിതാവിനെ മാതൃകയാക്കുക എന്നതാണ് അത്. അതായത് യൗസേപ്പിതാവിന്റെ ജീവിതം അനുകരിക്കുക എന്നത്. യൗസേപ്പിതാവിന്റെ ജീവിതമാതൃകകള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെയാണ് നമുക്ക് അനുകരിക്കാന്‍ സാധിക്കുക എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പരിശുദ്ധാത്മാവിനെ ശ്രവിക്കുക

പരിശുദ്ധാത്മാവിന്റെസ്വരം ശ്രവിച്ച് അതനുസരിച്ച് ജീവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ജീവിതത്തിലെ പല നിമിഷങ്ങളിലും പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നുണ്ട്. പക്ഷേ നാം ആ സ്വരം കേള്‍ക്കുന്നില്ല എന്നുമാത്രം. അതുകൊണ്ട് പരിശുദ്ധാത്മാവിനെ ശ്രവിക്കാനായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുക.

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോവുക

പ്രാര്‍ത്ഥിക്കുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അദ്ധ്വാനിക്കാന്‍ ഒരിക്കലും മടികാണിക്കാതിരുന്ന വ്യക്തി. നമ്മളില്‍ ചിലരെങ്കിലും പ്രാര്‍ത്ഥിക്കുന്നതിലോ ്പ്രവര്‍ത്തിക്കുന്നതിലോ മാത്രം ശ്രദ്ധ കൊടുക്കുന്നവരാണ്. രണ്ടും ചെയ്യുന്നവരായി മാറാന്‍ യൗസേപ്പിതാവിന്റെ മാതൃക നാം സ്വീകരിക്കുക.

കന്യാമറിയത്തോടുളള വണക്കം

പരിശുദ്ധ അമ്മയോട് ജീവിതകാലം മുഴുവന്‍ വണക്കവും ഭക്തിയുമുണ്ടായിരുന്ന വ്യക്തിയായിരുന്നു യൗസേപ്പിതാവ്. പരിശുദ്ധ അമ്മയെ സ്‌നേഹിക്കാന്‍ നമുക്ക് യൗസേപ്പിതാവ് വലിയ പ്രചോദനം നല്കുന്നുണ്ട്.

ഉണ്ണീശോയെ ആരാധിച്ചവന്‍

ഉണ്ണീശോയുടെ ദൈവികത തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ജോസഫ്. ഉണ്ണീശോയെ ദൈവപുത്രനായി കണ്ട് വണങ്ങാന്‍ യൗസേപ്പിന് സാധിച്ചു. നാം യൗസേപ്പിനെ പോലെ ഉണ്ണീശോയെ ആരാധിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.