മറ്റുള്ളവരുടെ സല്‍പ്രവൃത്തികളില്‍ നിന്ദ കലര്‍ത്തരുതേ..വചനം ഓര്‍മ്മിപ്പിക്കുന്നു

സല്‍പ്രവൃത്തികള്‍ ആരു ചെയ്താലും സല്‍പ്രവൃത്തികള്‍ തന്നെയാണ്. എന്നാല്‍ സല്‍പ്രവൃത്തികളില്‍ ചിലപ്പോഴെങ്കിലും നിന്ദ കലര്‍ത്തുന്നത് ചിലരുടെ സ്വഭാവപ്രത്യേകതയാണ്. സല്‍പ്രവൃത്തികളെ നിന്ദിക്കുക. ഇതെത്രത്തോളം നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മകനേ നിന്‌റെ സല്‍പ്രവൃത്തികളില്‍ നിന്ദ കലര്‍ത്തരുത്. പ്രഭാഷകന്‍ 18:15 ലാണ് ഇക്കാര്യം പറയുന്നത്. അതിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. വചനം അതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.

സമ്മാനം നല്കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്. മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ. നല്ല വാക്ക് ദാനത്തെക്കാള്‍ വിശിഷ്ടമാണ്. നല്ല വാക്ക് വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേ. കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു. ഭോഷന്‍ കാരുണ്യരഹിതനും നിന്ദകനുമാണ്. വിദ്വേഷത്തോടെയുള്ള ദാനം കണ്ണിന്റെ തിളക്കം കെടുത്തുന്നു.( പ്രഭാ 18:17-18)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.