കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ…

കാവല്‍മാലാഖമാര്‍ നമ്മുടെ സംരക്ഷകരാണ്. ജീവിതത്തില്‍ നാം നേരിടാനിടയുളള സകലവിധ ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതില്‍ അവര്‍ക്കുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞവരായിരുന്നു പല വിശുദ്ധാത്മാക്കളും. പല വിശുദ്ധര്‍ക്കും കാവല്‍മാലാഖമാരോട് ഭക്തിയും സ്‌നേഹവും ഉണ്ടായിരുന്നു. അവര്‍ ജീവിതത്തിലുടനീളം കാവല്‍മാലാഖമാരുടെ മാധ്യസ്ഥം തേടിയിട്ടുമുണ്ട്.

കാവല്‍മാലാഖമാര്‍ നമ്മുടെ ഏ്റ്റവും വിശ്വസ്തരായ സുഹൃത്തുക്കളാണ്. കാരണം അവരെപ്പോഴും രാവും പകലും നമ്മുടെകൂടെയുണ്ട്. അവര്‍ എല്ലായിടത്തും നമ്മോടൊപ്പമുണ്ട് ഇതായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ വിശ്വാസം.
ഓരോ വ്യക്തികള്‍ക്കും അവരുടെ ജനനത്തിനൊപ്പം തന്നെ അവരെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഓരോ കാവല്‍മാലാഖമാരെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു വിശുദ്ധ ജെറോം അഭിപ്രായപ്പെട്ടിരുന്നത്.

കാവല്‍മാലാഖയോട് എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചിരുന്നവളായിരുന്നു കൊച്ചുത്രേസ്യ. വരിക കാവല്‍മാലാഖേ, എന്റെ ചുവടുകളെ നിയന്ത്രിക്കുക, എന്നെ സഹായിക്കുക എന്നായിരുന്നു കൊച്ചുത്രേസ്യായുടെ പ്രാര്‍ത്ഥന.

നമുക്കും എല്ലാദിവസവും കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാം. കാവല്‍മാലാഖേ എന്നെ എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണമേ. എന്റെ നേര്‍ക്കുള്ള കണ്ണ് ഒരിക്കലും അടയ്ക്കരുതേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.