കാവല്‍മാലാഖയെ വിളിക്കൂ, എല്ലാറ്റിനും സഹായമായി കൂടെവരും

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതരോട് കല്പിക്കും( സങ്കീ 91:10)
ദൈവശുശ്രൂഷകന് ചുറ്റും മാലാഖമാരുടെ സൈന്യവ്യൂഹമുണ്ട് ( 2 രാജാ 6: 3-23)

എന്നീ വചനങ്ങളുടെ വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളിലും വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോഴും പരീക്ഷ, ഇന്റര്‍വ്യൂ, ഓപ്പറേഷന്‍ തുടങ്ങിയ സാഹചര്യങ്ങളിലും നമുക്ക് കാവല്‍മാലാഖയോട് സഹായം തേടാം. ഭയവും നിരാശയും പ്രലോഭനങ്ങളും ജീവിതത്തെ പിടിമുറുക്കുമ്പോഴും നമുക്ക് കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാം.

ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്‍പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!

ആമ്മേന്‍

1608 മുതല്‍ സഭയില്‍ ആചരിച്ചുവരുന്ന തിരുനാളാണ് കാവല്‍മാലാഖമാരുടെതിരുനാള്‍. പോള്‍ അഞ്ചാമന്‍ പാപ്പയാണ് ഒക്ടോബര്‍ രണ്ട് കാവല്‍മാലാഖമാരുടെ തിരുനാളായി പ്രഖ്യാപിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.