മാതാവിന്റെ വിമലഹൃദയത്തിന് ലോകത്തെ സമര്‍പ്പിച്ച സന്ദര്‍ഭങ്ങള്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മറ്റ്ചില സവിശേഷ അവസരങ്ങള്‍ കൂടി ഓര്‍മ്മിക്കുന്നത് നല്ലതാണ്. മാതാവിന്റെ വിമലഹൃദയത്തിന് ലോകത്തെ സമര്‍പ്പിച്ച സന്ദര്‍ഭങ്ങളാണ് അവ.

ഇന്നേയ്ക്ക് 80 വര്‍ഷം മുമ്പാണ് 1942 ഒക്ടോബര്‍ 31 ന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ സഭയെയും മാനവകുലത്തെ മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം 1952 ല്‍ പിയൂസ് പന്ത്രണ്ടാമന്‍തന്നെ റഷ്യയിലെ ജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത 510 ആര്‍ച്ച്് ബിഷപ്പുമാരും 78 രാജ്യങ്ങളില്‍ നിന്നുള്ള മെത്രാന്മാരുടെയുും അപേക്ഷ പ്രകാരമാണ് പോള്‍ ആറാമന്‍ കൗണ്‍സിലിന്റെ മൂന്നാം സെഷനില്‍ ലോകത്തെ മുഴുവനും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. റഷ്യയില്‍ കമ്മ്യൂണിസം കൊടികുത്തി വാണിരുന്ന അവസരമായിരുന്നു അത്.

മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകവ്യാപകമായത് ഫാത്തിമായിലെ ദര്‍ശനങ്ങളെ തുടര്‍ന്നാണ്. ഫാത്തിമാ പ്രത്യക്ഷീകരണ വേളയിലാണ് മാതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയുണ്ടായല്ലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.