നന്മനിറഞ്ഞ മറിയമേ ആവര്‍ത്തിക്കുന്നതിന്റെ കാരണം ഇതാണ്:ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍


നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലുമ്പോഴെല്ലാം എന്തിനാണ് ഈ പ്രാര്‍ത്ഥന ഇങ്ങനെ ആവര്‍ത്തിച്ചു ചൊല്ലുന്നത് എന്ന സംശയം ഉണ്ടായിട്ടില്ലാത്തവര്‍ വളരെ കുറവായിരിക്കും. എന്തിനാണ് ഇങ്ങനെ ആവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും സംശയിക്കുകയോ ആരെങ്കിലും നിങ്ങളോട് സംശയം ചോദിക്കുകയോ ചെയ്താല്‍ അതിനുള്ള ഉത്തരം ഇതാണ്.

ഈ വാക്കുകള്‍ നസ്രത്തിലെ ഒരു പെണ്‍കുട്ടിയുടെ കാതുകളിലേക്ക് കയറിയപ്പോള്‍ അവളുടെ ഉദരത്തില്‍ ദൈവം വന്നു പിറന്നു. ഇത് നിസ്സാരമാണെന്നാണോ കരുതുന്നത്? രക്ഷയുടെ ആരംഭവചനങ്ങളാണ് ഇവ. പുത്രന്റെ ജീവന്റെ നാളം അമ്മയുടെ ഉദരത്തില്‍ കൊളുത്തിയത് ഈ വാക്കുകളാണ്. ഈ വാക്കുകള്‍ക്ക് ശക്തിയുണ്ട്. ജീവിതത്തിന്റെയും കുടുംബത്തിന്റെയും സാമൂഹികജീവിതത്തിന്റെയും തലവര മാറ്റാനുള്ള ശക്തിയുള്ള രക്ഷയുടെ ആരംഭവചസുകളാണ്. വചനത്തിന് ഉടന്‍ തന്നെ മറിയം ആമ്മേന്‍ പറഞ്ഞു. ഇത് ദൈവത്തിന്റെ വചനമാണെന്ന് അവള്‍ മനസ്സിലാക്കി. ദൈവം അവളുടെ ഉള്ളില്‍ വന്ന് ജനിച്ചു.

ഇത് എന്നിലും നിങ്ങളിലും സംഭവിക്കും. നമ്മളിലൂടെ ക്രിസ്തു പുറത്തുവരണമെങ്കില്‍ നമ്മുടെ അകത്ത് ദൈവത്തിന്റെ ശക്തിയുള്ള വചനം കയറിയിറങ്ങിവസിക്കണം. അവന്റെ അമ്മ എല്ലാ ഹൃദയത്തില്‍ സംഗ്രഹിച്ചു. അമ്മയില്‍ വചനം മാംസമായി മാറിയതുപോലെ അമ്മ വചനം സ്വീകരിച്ചതുപോലെ വചനം ധ്യാനിക്കാനുളള അഭിഷേകം നല്കണമെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി എന്നാണ് എലിസബത്ത് പറയുന്നത്. അന്നത്തെ മറ്റെല്ലാ യഹൂദപെണ്‍കുട്ടികളില്‍ നിന്നും മറിയത്തെ വ്യത്യസ്തയാക്കിയത് എന്തെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ. കര്‍ത്താവ് അരുളിച്ചെയ്തതെല്ലാം നടക്കുമെന്ന് അവള്‍ വിശ്വസിച്ചു.

കണ്ണും പൂട്ടി വിശുദ്ധ ഗ്രന്ഥത്തെ വിശ്വസിക്കുക. കുടുംബത്തില്‍ വലിയ മാറ്റമുണ്ടാവാന്‍, അമ്മയുടെ കരംപിടിച്ച് യാത്രചെയ്യുക. നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കുകമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.