സര്‍ജന്‍മാരുടെ മധ്യസ്ഥരായ ഈ ഇരട്ടസഹോദര വിശുദ്ധരെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിശുദ്ധ കോസ്മാസും വിശുദ്ധ ഡാമിയനുമാണ് ഇവര്‍. ഇരട്ടകളായ ഇവര്‍ പുരാതന സഭയിലെ വിശുദ്ധരായിരുന്നു. ഭിഷഗ്വരന്മാരായ ഇവര്‍ ഒരേസമയം ആത്മാവിനെയും മനസ്സിനെയും സൗഖ്യപ്പെടുത്തിയിരുന്നു. സിറിയയിലാണ് ഇവര്‍ മെഡിസിന്‍ പഠിച്ചത് .

നിരവധി രോഗസൗഖ്യങ്ങള്‍ ഇവര്‍ നല്കിയിരുന്നു. എന്നാല്‍ അവയെല്ലാം പ്രാര്‍ത്ഥനയുടെ ഫലമായി സംഭവിച്ചവയായിരുന്നു. സാമ്പത്തികലാഭം ഒരിക്കലും ഇവരുടെ ലക്ഷ്യമായിരുന്നില്ല. സൗജന്യമായിട്ടായിരുന്നു ചികിത്സയല്ലാം. ഡോക്ടര്‍മാരുടെ പ്രത്യേക മധ്യസ്ഥരായി നിരവധി വിശുദ്ധരുണ്ടെങ്കിലും അവരുടെ ഗണത്തില്‍ ഈ ഇരട്ട വിശുദ്ധരെയും ചേര്‍ത്തിട്ടുണ്ട്. പ്രത്യേകമായി സര്‍ജന്മാരുടെ മധ്യസ്ഥനായി.

ഡോക്ടര്‍മാര്‍ മാത്രമല്ല ഏതെങ്കിലുമൊക്കെ സര്‍ജറികള്‍ക്ക് വിധേയരാകുന്നവരെല്ലാം വിശുദ്ധ കോസ്മാസിന്റെയും ഡാമിയന്റെയും മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കേണ്ടതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.