സന്തോഷവും സമാധാനവും അനുഭവിക്കണോ..ഇതാ കൊച്ചുത്രേസ്യയുടെ ചില നിര്‍ദ്ദേശങ്ങള്‍

ജീവിതത്തിലെ സാധാരണവും നിസ്സാരവുമായ കാര്യങ്ങളിലൂടെ വിശുദ്ധി പ്രാപിക്കാന്‍ കഴിയും എന്ന് നമുക്ക് മാതൃക കാണിച്ചുതന്ന വിശുദ്ധയാണ് ലിസ്യൂവിലെ തെരേസ. നമ്മള്‍ അവളെ കൊച്ചുത്രേസ്യ എന്ന് വിളിക്കുന്നു. .

ഈ കൊച്ചുജീവിതത്തില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഏറെ സഹനങ്ങളിലൂടെ കടന്നുപോയ ജീവിതമായിരുന്നു തെരേസയുടേത്. ചെറുപ്രായത്തിലേ അമ്മമരിച്ചു. ചേച്ചിമാര്‍ ഓരോരുത്തരായി കന്യാമഠത്തില്‍ ചേര്‍ന്നു. അപ്പന്‍ മാത്രമായിരുന്നു പിന്നീട് അവളുടെ ലോകം. പക്ഷേ ജീവിതത്തിലെ പ്രതികൂലങ്ങളിലൊന്നിലും അവള്‍ തന്റെ സന്തോഷം കൈവെടിഞ്ഞില്ല. ഉള്ളിലെ ശാന്തത വെടിഞ്ഞുമില്ല.

ആത്മസമര്‍പ്പണവും നന്ദിയുമാണ് ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന രണ്ടുവഴികളെന്ന് കൊച്ചുത്രേസ്യ പറഞ്ഞുതന്നു.

24 വര്‍ഷം മാത്രമേ കൊച്ചുത്രേസ്യ ഈ ലോകത്ത് ജീവിച്ചിരുന്നുള്ളൂ. കന്യാമഠത്തിലും വീട്ടിലും മാത്രമായിട്ടായിരുന്നു അവളുടെ ജീവിതവും. എന്നിട്ടും ഇന്ന് ലോകത്തെ അതിശയിപ്പിക്കുന്ന വിശുദ്ധയായി അവള്‍ മാറിക്കഴിഞ്ഞു. ചെറിയ ചെറിയ കാര്യങ്ങളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയും എന്നായിരുന്നു തെരേസ കാണിച്ചുതന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കൊച്ചുത്രേസ്യായെ വേദപാരംഗതയായി പ്രഖ്യാപിച്ചത്.

26 വര്‍ഷം നീണ്ട പാപ്പകാലത്ത് 482 പേരെ വിശുദ്ധരായി പ്രഖ്യാപിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ഒരേ ഒരു വിശുദ്ധജീവിതത്തെ മാത്രമേ ഡോക്ടര്‍ ഓഫ് ദ ചര്‍ച്ച് ആയി പ്രഖ്യാപിച്ചിട്ടുമുള്ളൂ. അത് കൊച്ചുത്രേസ്യയാണ്. നമുക്കും കൊച്ചുകൊച്ചുകാര്യങ്ങളിലൂടെ നാം ആയിരിക്കുന്ന ഇടങ്ങളില്‍, ജീവിതാവസ്ഥകളില്‍ ദൈവത്തെ മഹത്വപ്പെടുത്താം. സ്വയം സമര്‍പ്പിക്കുകയുമാവാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.