നഷ്ടപ്പെട്ട പുഞ്ചിരി വീണ്ടെടുക്കാന്‍ ഈ തിരുവചനങ്ങള്‍ നിങ്ങളെ സഹായിക്കും

വിശുദ്ധ ഗ്രന്ഥത്തെ വിവിധ രീതികളില്‍ നമുക്ക് സമീപിക്കാന്‍ കഴിയും. ക്രൈസ്തവവിശ്വാസത്തിന്റെ ആണിക്കല്ല് എന്ന നിലയിലും നമ്മുക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഗ്രന്ഥം എന്ന നിലയിലുമൊക്കെ വിശുദ്ധ ഗ്രന്ഥത്തെ നമുക്ക് കാണാനാവും. എന്നാല്‍ അതിനൊപ്പം തന്നെ വിശുദ്ധ ഗ്രന്ഥം നമ്മുടെ നഷ്ടപ്പെട്ട ചിരികള്‍ വീണ്ടെടുത്തു തരാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ വചനഭാഗങ്ങള്‍ നഷ്ടപ്പെട്ട നമ്മുടെ ചിരികളെ വീണ്ടെടുക്കുന്നവയും നാം പുഞ്ചിരിക്കണമെന്ന് ആവശ്യപ്പെടുന്നവയുമാണ്. അത്തരം വചനങ്ങളിലൂടെ നമുക്ക് കടന്നുപോകാം.

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.(സങ്കീ 118:24)

എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേക്കേ ഉളളൂ. അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു. രാത്രിയില്‍ വിലാപമുണ്ടായേക്കാം. എന്നാല്‍ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി( സങ്കീ 30:5)

അന്ന് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി. കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നുവെന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.( സങ്കീ 126:2)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.