തൊണ്ടരോഗങ്ങളുടെ മധ്യസ്ഥനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

തൊണ്ട രോഗങ്ങളുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ബ്ലെയ്്‌സ്. തൊണ്ട രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിശുദ്ധ ബ്ലെയ്‌സിന്റെ മാധ്യസ്ഥം ഫലദായകമാണെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി മൂന്നിനാണ് വിശുദ്ധന്റെ തിരുനാള്‍. മെത്രാനും രക്തസാക്ഷിയുമായ ബ്ലെയ്‌സ് ഒരു ഭിഷഗ്വരന്‍ കൂടിയായിരുന്നു. അക്കാലത്ത് തന്നെ അദ്ദേഹം വൈദ്യം പഠിക്കുകയും പരിശീലിക്കുകയും ചെ്‌യ്തിരുന്നു.

കത്തോലിക്കാസഭയിലെ 14 ഹോളി ഹെല്‍പ്പേഴ്‌സിലെ ഒരാളായും സഭ അദ്ദേഹത്തെ ആദരിക്കുന്നു. റിപ്പബ്ലിക്ക് ഓഫ് പരാഗെയുടെ മധ്യസഥനുമാണ്. മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയ ഒരു കുട്ടിയെ രക്ഷിച്ചതുമുതല്ക്കാണ് തൊണ്ട രോഗങ്ങളുടെ പ്രത്യേക മധ്യസ്ഥനായി വിശുദ്ധനെ വണങ്ങാന്‍ ആരംഭിച്ചത്. ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോഴും ഒപ്പമുള്ളവരെ സൗഖ്യപ്പെടുത്താന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഒടുവില്‍ അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെടുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.