സൗഖ്യത്തിന് വേണ്ടി ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

സൗഖ്യം എന്ന് പറയുമ്പോള്‍ രോഗസൗഖ്യം മാത്രമാണ് പലരുടെയും മനസ്സിലേക്ക് വരുന്നത്. പക്ഷേ മാനസികമായും ആത്മീയമായും നമുക്ക് സൗഖ്യം ആവശ്യമുണ്ട്. ഇങ്ങനെയൊരു സൗഖ്യം നല്കാന്‍ നമുക്ക് ദൈവം മാത്രമേ ഉളളൂ. അവിടുന്ന് നല്കുന്ന സൗഖ്യം മാത്രമാണ് ശാശ്വതമായിട്ടുള്ളത്.

ജെറമിയ 17:14 ഇപ്രകാരം പറയുന്നു.

കര്‍ത്താവേ എന്നെ സൗഖ്യപ്പെടുത്തണമേ. അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ. അപ്പോള്‍ ഞാന്‍ രക്ഷപ്പെടും. അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ.

ഈ വചനം നമുക്കേറ്റു പറയാം. നമ്മുടെ ആത്മീയവും ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.