രോഗങ്ങളാല്‍ വലയുന്നവരാണോ, ഫെബ്രുവരിയില്‍ ഇവരോട് നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം

രോഗങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്? ചെറുതും വലുതുമായ നിരവധി രോഗങ്ങളാല്‍ വലയുന്നവരാണ് നാം. രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമാണ്.

സഭയില്‍ ലോകരോഗീദിനം ആഘോഷിക്കുന്നുണ്ടെന്നും അത് ഫെബ്രുവരി മാസത്തിലാണ് ഉള്ളതെന്നും എത്ര പേര്‍ക്കറിയാം? ലോക രോഗീദിനമായി ആചരിക്കുന്നത് ഫെബ്രുവരി 11 നാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1992 ല്‍ ആരംഭിച്ചതാണ് ഈ ദിനം. അന്നേ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് അറിയാമോ.. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമാണ് അന്ന്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗശാന്തികള്‍ നടക്കുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ലൂര്‍ദ്ദ. ലൂര്‍ദ്ദിലെ അത്ഭുതനീരുറവ പല രോഗസൗഖ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഫെബ്രുവരിയില്‍ നമുക്ക് ലൂര്‍ദ്ദ് മാതാവിന്റെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം.

വിശുദ്ധ വാലന്റൈന്റെ തിരുനാളാണ് ഫെബ്രുവരി 14. ഭിഷഗ്വര വൈദികനായിരുന്നു വാലന്റൈന്‍ എന്നാണ് പാരമ്പര്യം. റോമന്‍ ജയിലറുടെ മകളെ സുഖപ്പെടുത്തിയെന്നും അത് കുടുംബം മുഴുവന്‍ മാനസാന്തരപ്പെടാന്‍ കാരണമായെന്നും വിശ്വസിക്കപ്പെടുന്നു. ചുഴലി, പ്ലേഗ് രോഗങ്ങള്‍ക്കു വേണ്ടി ശക്തമായ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് വാലന്റൈന്‍.

തൊണ്ട സംബന്ധമായ രോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് ബ്ലെയ്‌സ്. ഈ വിശുദ്ധന്റെ തിരുനാള്‍ ഫെബ്രുവരി 3നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.