ആധുനിക ജീവിതം മുമ്പ് എന്നത്തെക്കാളും തിരക്ക് പിടിച്ചതാണ്. സ്വഭാവികമായും ദൈവത്തെ മറക്കാനുള്ള സാധ്യതകള്‍ ഏറെയുമാണ്. അനുദിന ജീവിതത്തിലെ നിരവധി ജോലിത്തിരക്കുകള്‍ക്കിടയില്‍ നാം ദൈവത്തെ വേഗം മറന്നുപോകുന്നു. അല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ വിളിക്കാന്‍ മറന്നുപോകുന്നു.
ഓരോ നിമിഷവും ദൈവവേഷ്ടപ്രകാരവും ദദൈവഹിതാനുസരണവും ജീവിക്കണം എന്നതാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. പക്ഷേ നമുക്കത് പലപ്പോഴും സാധിക്കാറില്ല. വിശുദ്ധരൊക്കെ തങ്ങളുടെ ജീവിതം മുഴുവന്‍ ക്രിസ്തു കേന്ദ്രീകൃതമായി ജീവിച്ചവരായിരുന്നു. ശിശുസഹജമായ രീതിയിലായിരുന്നു അവര്‍ ഇടപെട്ടിരുന്നത്. നമ്മുടെ കൊച്ചുമക്കള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ചില കാര്യങ്ങളില്‍ നമ്മുടെ സഹായം ചോദിക്കാറില്ലേ. കളിക്കിടയില്‍ ദൂരെയേക്ക് തെറിച്ചുപോയ പന്ത് എടുത്തുതരാന്‍, സൈക്കിള്‍ പരിശീലനം ആരംഭിക്കുമ്പോള്‍ വീഴാതെ നോക്കാന്‍..
ഇങ്ങനെ പല കാര്യങ്ങളിലും അവര്‍ നമ്മുടെ സഹായം ചോദിക്കുന്നു. അവര്‍ക്കറിയാം സ്വന്തം കഴിവിനുമപ്പുറമാണ് കാര്യങ്ങളെന്ന്..അവര്‍ക്ക് തനിച്ച് ഒന്നും ചെയ്യാന്‍ കഴിവില്ലെന്ന്..അതുകൊണ്ടാണ് അവര്‍ അപ്രകാരം സഹായം ആവശ്യപ്പെടുന്നത്. അതേരീതിയില്‍ നാം ദൈവത്തെയും സമീപിക്കുക. ദൈവത്തോട് സഹായം ചോദിക്കുക. വലുതോ ചെറുതോ ആയ ഏതുകാര്യവുമായിരുന്നുകൊള്ളട്ടെ അവയൊക്കെ ചെയ്യുമ്പോള്‍ ദൈവത്തെ കൂട്ടു വിളിക്കുക. അവിടുത്തോട് സഹായം ചോദിക്കുക. അവിടുത്തേക്ക് ഇഷ്ടമുള്ളതും ഇഷ്ടമായതുംമാത്രം ചെയ്യാന്‍ ഇന്നേ ദിവസം നമുക്ക സാധിക്കട്ടെ.
ഇങ്ങനെ ദൈവത്തെ വിളിക്കുമ്പോള്‍ നമുക്ക് പല ജോലികളും എളുപ്പമാകും. വേഗത്തില്‍ ചെയ്തുതീര്‍ക്കാനും സാധിക്കും.