മുറിവേറ്റ മനസ്സും ശരീരവുമായി കഴിയുന്നവരേ ആശ്വസിക്കാനായി ഈ തിരുവചനങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കൂ

മനസ്സിന്റെ മുറിവാണോ ശരീരത്തിന്റെ മുറിവാണോ വലുത്? ചില നേരങ്ങളില്‍ ശരീരത്തിന്റെ മുറിവുകള്‍ സഹിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വേറെ ചില നേരങ്ങളില്‍ മനസ്സിന്റെ മുറിവുകള്‍ അസഹനീയമായിരിക്കും. ആരുമില്ലാതെ പോകുന്നത്, ഒറ്റപ്പെടുത്തുന്നത്.. കുറ്റപ്പെടുത്തുന്നത്, ചതിക്കപ്പെടുന്നത്, തിരസ്‌ക്കരിക്കപ്പെടുന്നത്.. അവഗണിക്കപ്പെടുന്നത്.. സ്‌നേഹിക്കാന്‍ ആരുമില്ലാത്തത്.. മനസ്സിലാക്കാന്‍ ആരുമില്ലാത്തത്.. തെറ്റിദ്ധരിക്കപ്പെടുന്നത്…

ഇതെല്ലാം മനസ്സിന്റെ മുറിവുകളാണ്. അതുപോലെ ശരീരത്തില്‍ രോഗങ്ങള്‍ മൂലം, അപകടങ്ങള്‍ മൂലം മുറിവേറ്റവരും ധാരാളമുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മള്‍ മുറിവേറ്റവരാണ്, പലരീതിയില്‍.പല ഇടങ്ങളില്‍.. പല കാലത്ത്.. ഈ മുറിവുകളെല്ലാം പരിഹരിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. ഇന്നലെകളിലെയും ഇന്നിലെയും മുറിവുകളെല്ലാം ഉണക്കാന്‍ ദൈവം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും, അവിടുത്തെ ദയാപൂര്‍വ്വമായ കരം നമ്മെ ആശ്വസിപ്പിക്കും.

പക്ഷേ നാം അവിടുത്തെ വിളിച്ചപേക്ഷിക്കണം. നമ്മുടെ അവസ്ഥകളിലേക്ക് അവിടുന്ന് കടന്നുവരും. നമ്മുടെ ജീവിതത്തിലെ സന്തോഷവും ആരോഗ്യവും എല്ലാം ദൈവം പുനസ്ഥാപിച്ചുതരും. അതിനായി ഇതാ ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ,

ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു.( ജെറമിയ 30:17)
ഈ വചനത്തെ നമുക്ക് വ്യക്തിപരമായി സ്വീകരിക്കാം. അവിടുത്തെ ഇടപെടലിനായി കാത്തിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.