രോഗിയായി കഴിയുകയാണോ ഈ തിരുവചനങ്ങള്‍ പ്രാര്‍ത്ഥനയാക്കൂ

രോഗങ്ങളാണ് ഏതൊരാളെയും ഉലച്ചുകളയുന്നത്. കുടുംബത്തെ പോലും സാമ്പത്തികമായി തകര്‍ത്തുകളയുന്നത് രോഗങ്ങളാണ്. ആരോഗ്യത്തോടെയുള്ളജീവിതമാണ് ആയിരം കോടി ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ആഗ്രഹിക്കുന്നതും. ഇങ്ങനെ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും അനുഗ്രഹപ്രദമാണ് വചനം ഏറ്റുപറഞ്ഞുളള പ്രാര്‍ത്ഥന. രോഗശയ്യയില്‍ ആശ്വാസം എന്ന ശീര്‍ഷകത്തിലുള്ള 41 ാം സങ്കീര്‍ത്തനം ഇത്തരമൊരു പ്രാര്‍ത്ഥനയായി നമുക്ക് മാറ്റാവുന്നതാണ്. ഏതാനും ചില വചനഭാഗങ്ങളിലൂടെ നമുക്ക് കടന്നുപോകാം.

...കര്‍ത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗ്രഹീതനായിരിക്കും. അവിടന്ന് അവനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല. കര്‍ത്താവ് അവന് രോഗശയ്യയില്‍ ആശ്വാസം പകരും അവിടന്ന് അവന് രോഗശാന്തി നല്കും..ഞാന്‍ പറഞ്ഞു: കര്‍ത്താവേ എന്നോടു കൃപ തോന്നണമേ. എന്നെ സുഖപ്പെടുത്തണമേ.( സങ്കീ 41:2-4)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.