വ്യാകുല മാതാവിനോടുള്ള ഭക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍

വ്യാകുല മാതാവിനോടുള്ള ഭക്തി അനുദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ അതുവഴി നിരവധിയായ ദൈവികനന്മകളും കൃപയും ലഭ്യമാകും എന്ന് വ്യക്തമാക്കുന്ന ജാക്വലിന്‍ ബര്‍ക്കെപിലെ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. താന്‍ നിത്യവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണെന്ന് ലേഖിക വ്യക്തമാക്കുന്നു. അതോടൊപ്പമാണ് വ്യാകുലമാതാവിനോടുള്ള ഭക്തിയും തന്റെ ജീവിതത്തിന്റെ ഭാഗമായത് വ്യാകുലമാതാവിനോടുള്ള ഭക്തി വഴിയായി തന്റെ ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെക്കുറിച്ച് ജാക്വലിന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

  • ജീവിതത്തിലെ സഹനങ്ങളില്‍ ആശ്വാസവും സന്തോഷവും നല്കി. വേദനകളെ സ്വീകരിക്കാനുള്ള സന്നദ്ധതയുണ്ടായി
  • ഭൗതികമായ സമൃദ്ധിയും അസാധ്യകാര്യങ്ങള്‍ എന്ന് തോന്നുന്ന കാര്യങ്ങള്‍സാധ്യമാകുകയും ചെയ്തു
  • വ്യാകുലമാതാവ് ഈശോയോട് കൂടുതലായി അടുപ്പിച്ചു
  • ആയിരിക്കുന്ന ജീവിതാവസ്ഥയില്‍ കൂടുതല്‍ സ്‌നേഹത്തോടെ വ്യാപരിക്കാനുള്ള കൃപ നല്കി
  • അനുദിന ജോലികളില്‍ അമ്മ സഹായിയായി
  • പുണ്യങ്ങളില്‍ വളരാനും ജീവിതവിശുദ്ധി നിലനിര്‍ത്താനും സഹായിച്ചു

വ്യാകുലമാതാവിനോടുള്ള ഭക്തിയില്‍ വളരുന്നവര്‍ക്കായി മാതാവ് വാഗ്ദാനം ചെയ്യുന്ന ഒരു കാര്യങ്ങളും ലംഘിക്കപ്പെടുകയില്ലെന്നും വാഗ്ദാനങ്ങളില്‍ അമ്മ വിശ്വസ്തയാണെന്നും ലേഖിക ഓര്‍മ്മിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.