എല്ലാ സൗഖ്യവും പ്രാര്‍ത്ഥിച്ച് കിട്ടുന്നവയല്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കു്ഷ്ഠരോഗിയെ തൊട്ടാല്‍,തൊടുന്നവന്‍ അശുദ്ധനാകുമെന്ന് നിയമമുള്ള കാലത്താണ് യേശു കുഷ്ഠരോഗിയെ തൊടുന്നത്. തൊട്ടു എന്നല്ല അതിന്റെ ഒറിജിനല്‍. അവനെ ചേര്‍ത്തുപിടിച്ചുവെന്നാണ് പറയുന്നത്.

മനുഷ്യന് സൗഖ്യംകിട്ടുന്നത് എല്ലാം പ്രാര്‍ത്ഥിച്ചൊന്നുമല്ല. മനുഷ്യന് സ്‌നേഹംകൊണ്ടും സുഖപ്പെടാവുന്ന രോഗങ്ങളുണ്ട്. സ്‌നേഹം അകത്തുനിന്ന് വരണം. അപ്പോള്‍ നിങ്ങളുടെ അടുത്തുവരുന്നവരെല്ലാം സൗഖ്യപ്പെടും.

വരം ഉണ്ടാകാന്‍ പ്രാര്‍ഥിക്കണം. അതോടൊപ്പം ഫലമുണ്ടാകാനും. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്നാണ് സ്‌നേഹം. കുഷ്ഠരോഗിയെ ചേര്‍ത്തുപിടിച്ചപ്പോള്‍ അന്തരാത്മാവില്‍ വലിയൊരു സ്‌നേഹമുണ്ടായി. പാറക്കകത്തുനിന്ന് കന്മദം ഒഴുകിവരുന്നതുപോലെ.. കുഷ്ഠരോഗിയുടെ വ്രണിതബാധിതമായ ശരീരത്തിലേക്ക് യേശുവന്റെ സ്‌നേഹമൊഴുകി അവനെ സുഖപ്പെടുത്തി.

അഗാധമായ സ്‌നേഹം പുറത്തേക്ക് വരാന്‍ പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും വേണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.