മടുപ്പ് അനുഭവപ്പെടുന്നുണ്ടോ, പരിഹരിക്കാന്‍ പരിശുദ്ധ അമ്മ പറയുന്നത് കേള്‍ക്കൂ…

ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടാത്ത ആരെങ്കിലുമുണ്ടാവുമോ..ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ അകാരണമായ മടുപ്പ്, ജോലി ചെയ്യാനുള്ള വിരസത, ബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിലുളള താല്പര്യക്കുറവ്, ഒന്നിനോടും താല്പര്യമില്ലായ്മ..ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ ധാരാളം.

ഓരോരുത്തരും ഈ അവസ്ഥയെ നേരിടുന്നത് അവനവരുടേതായ വഴികളിലൂടെയായിരിക്കും. എന്നാല്‍ ആ വഴികളൊന്നും സ്വര്‍ഗ്ഗം ആഗ്രഹിക്കുന്ന വിധത്തിലുള്ള വഴികളായിരിക്കണമെന്നില്ല. മടുപ്പ് അനുഭവപ്പെടുമ്പോള്‍ നാം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ലോകത്തിന് വേണ്ടിയുളള നമ്മുടെ നാഥയുട കരുണയുടെ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്:

എന്റെ കുഞ്ഞേ നിനക്ക് മടുപ്പ് അനുഭവപ്പെടുമ്പോള്‍ ആ നിമിഷം തന്നെ എന്റെ ഹൃദയത്തിലായിരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തയ്യാറാവുക. പിന്നെ നിനക്ക് മടുപ്പ് അനുഭവപ്പെടുകയില്ല. ഇതുവരെ ഞാന്‍ നിനക്ക് തന്നിട്ടുളളതിലും വളരെയധികം ഇനിയും തരാനുണ്ട്. അതിനാല്‍ എന്‌റെ സ്‌നേഹകടാക്ഷത്തില്‍ കീഴിലായിരിക്കുക. എന്റെ ജപമാല ചൊല്ലാന്‍ തുടങ്ങുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ഇതാ ഇവിടെയാണ് ഉറവ. ഇതില്‍ നിന്ന് പാനം ചെയ്ത് ഉന്മേഷവതിയാകുക. ഈ പരിശുദ്ധ ജപമാല വഴിയായി ഞാന്‍ നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കും

അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് ശിരസാ വഹിക്കാം. ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുമ്പോള്‍ ജപമാല കയ്യിലെടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.