ജീവിതത്തില്‍ നമ്മളൊക്കെ വല്ലാതെ ഒറ്റപ്പെട്ടുപോകുന്ന ചിലസാഹചര്യങ്ങളുണ്ട്. പെരുവഴിയില്‍ തനിച്ചായതുപോലെയുളള അവസ്ഥ. കൂരിരുട്ടത്ത് കൈയിലെ വെളിച്ചം അണഞ്ഞുപോയതുപോലെയുളള അവസ്ഥ. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പുറംതിരിഞ്ഞുനില്ക്കുന്നു. സഹായം ചോദിച്ചവര്‍ നിഷ്‌ക്കരുണം തള്ളിപ്പറയുന്നു. അപ്പോഴെല്ലാം എന്റെ ദൈവമേ എനിക്കാരുമില്ലേ എന്ന് ചങ്ക് പൊടിഞ്ഞ് നാം സങ്കടപ്പെട്ടിട്ടില്ലേ.ദൈവത്തോട് പരാതിപറഞ്ഞിട്ടില്ലേ.. എന്നാല്‍ ഇത്തരം അത്യന്തം ദയനീയവും നിസ്സഹായവുമായ അവസ്ഥകളില്‍ നാം ഓര്‍ത്തിരിക്കേണ്ട ഒരു തിരുവചനമുണ്ട്.
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും.(യോഹ 14:18)
ജീവിതത്തിലെ സന്ധ്യകളില്‍, വേനലുകളില്‍,രാത്രിമഴകളില്‍,വറുതികളില്‍ എല്ലാം നമുക്ക് ഈ തിരുവചനം ഓര്‍മ്മിക്കാം.അവകാശംപോലെ ദൈവത്തോട് ഈ വചനം ഏറ്റുപറഞ്ഞ് സഹായം ചോദിക്കാം. സ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുന്ന് മാലാഖമാരെ അയച്ച് നമുടെ സഹായത്തിനെത്തുകതന്നെ ചെയ്യും.