ഉയിര്‍ത്തെണീറ്റതിന് ശേഷം എത്ര തവണ ക്രിസ്തു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്?

ക്രിസ്തു ഉയിര്‍ത്തെണീറ്റുവെന്ന് നാം വിശ്വസിക്കുമ്പോഴും അവിടുന്ന് എത്ര തവണ ഉയിര്‍ത്തെണീറ്റു എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് നമുക്കില്ല. തിരുവചനം പറയുന്നത് അനുസരിച്ച് പത്തു തവണ ക്രിസ്തു ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടു.എന്നാല്‍ പാരമ്പര്യം പറയുന്നത് ക്രിസ്തു 12 തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ്. ക്രിസ്തു ശിഷ്യര്‍ക്കിടയില്‍ പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയൊന്നും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല എന്ന് യോഹന്നാന്‍ ശ്ലീഹാ എഴുതുന്നുണ്ടല്ലോ. എത്ര തവണ ക്രിസ്തു പ്രത്യക്ഷപ്പെട്ടാലും ഓരോ പ്രത്യക്ഷപ്പെടലിലൂടെയും നിരവധി ആത്മീയസത്യങ്ങളും പാഠങ്ങളുമാണ് ക്രിസ്തു പഠിപ്പിച്ചത് എന്നതാണ് സത്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.