കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയില്ല

കര്‍ത്താവ് ആരെയെങ്കിലും ഉപേക്ഷിക്കുമോ? ആരെയും കര്‍ത്താവ് ഉപേക്ഷിക്കുമെന്ന് നമുക്ക് വിചാരിക്കാനാവില്ല. കാരണം ദുഷ്ടന്റെയും ശി്ഷ്ടന്റെയും മേല്‍ ഒന്നുപോലെ മഴ പെയ്യിക്കുന്നവനാണ് അവിടുന്ന്. പക്ഷേ സങ്കീര്‍ത്തനങ്ങള്‍ 9:10) ധ്യാനിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് വ്യക്തമാകുന്നുണ്,

കര്‍ത്താവേ അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല എന്നതാണ് ആ വചനം. അതായത് അന്വേഷിച്ചവരെയാണ് കര്‍ത്താവ് ഉപേക്ഷിക്കാത്തത്. അങ്ങനെ വരുമ്പോള്‍ അന്വേഷിക്കാത്തവരെ അവിടുന്ന് ഉപേക്ഷിക്കുമെന്ന് സംശയിക്കാവുന്നതാണ്. തീര്‍ച്ചയില്ലെങ്കിലും.

അതെന്തായാലും നമുക്ക് കര്‍ത്താവിനെ അന്വേഷിക്കാം.അന്വേഷിച്ചുകൊണ്ടേയിരിക്കാം. അവിടുന്ന് ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ലെന്ന് ഉറപ്പുവരുത്താം..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.