അകറ്റാനല്ല അടുപ്പിക്കാനാണ് ദിവ്യബലി


“അന്നുമുതല്‍ ഹേറോദേസും പീലാത്തോസും പരസ്‌പരം സ്‌നേഹിതന്‍മാരായി. മുമ്പ്‌ അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്‌(ലൂക്കാ 23 : 12 ).

അകലങ്ങൾ (ശത്രുത ) ഇല്ലാതാക്കുന്നതാണ് ഓരോ ദിവസവും അൾത്താരയിൽ നാം പങ്കുചേരുന്ന ഈശോയുടെ കുരിശിലെ ബലി. 
എന്നാൽ രണ്ടായിരം വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവത്തിന്റെ അനുസ്മരണം ഇന്ന് അൾത്താരയിൽ നാം അനുസ്മരിക്കുമ്പോൾ… ആരാധനയുടെ പേരിൽ…. അധികാരത്തിന്റെ പേരിൽ….. സ്ഥാപര ജംഗമ വസ്തുക്കളുടെ പേരിൽ ……വ്യക്തി ബന്ധങ്ങളുടെ പേരിൽ…. അകലങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടി വരികയല്ലേ…..?
 

അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതൻ പോലും ഇന്ന് സങ്കുചിത ചിന്തകൾക്കു വശംവദനായി ഗ്രൂപ്പിന്റെ ഭാഗമായി മാറുകയല്ലേ.? ചേരിതിരിഞ്ഞ് പരസ്പരം കലഹിക്കുമ്പോൾ… ഏറ്റുമുട്ടുമ്പോൾ….  നാം അർപ്പിക്കുന്ന ബലി അനുഗ്രഹമായി മാറുകയാണോ….?അതോ ബലിയിൽ പങ്കെടുക്കുന്നവർക്കും സമൂഹത്തിനും ഒരു ശാപമായി മാറുകയാണോ…?
(യേശുവിന്റെ കരങ്ങളിൽ നിന്ന് ദിവ്യകാരുണ്യം സ്വീകരിച്ച, മൂന്നു വർഷം യേശുവിന്റെ കൂടെ നടന്ന യൂദാസിന് അത് അനുഗ്രഹമായില്ല എന്നത് സ്മരണീയം )

ശത്രുതയിലായിരുന്നവരെപ്പോലും  തമ്മിൽ ഒന്നിപ്പിച്ച യേശുവിന്റെ ബലി അർപ്പിക്കുമ്പോൾ നാക്കു നീട്ടി ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ഇതേ നാവുപയോഗിച്ച് നാം എത്ര പേരെ ശത്രുവാക്കുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാം..
 

നാവ് തീയാണ് എന്നുപറഞ്ഞവൻ… വ്യക്തമാക്കുകയുണ്ടായി ഞാൻ വന്നിരിക്കുന്നത് ഭൂമിയിൽ തീ ഇടാനാണ് എന്ന് . തീ (അഗ്നി ) രണ്ടു രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഒന്ന് നശിപ്പിക്കൽ. (തീ പിടുത്തംമൂലം  വനനശീകരണം, വ്യാപാര സ്ഥാപനനാശം). മറ്റൊന്ന് ശുദ്ധീകരണം. (അഗ്‌നിശുദ്ധി ). 
യേശു വന്നത്  നശിപ്പിക്കാനല്ല. ശുദ്ധീകരിക്കാനാണ്. സ്ത്രീജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവാണ് സ്വർണ്ണം. അത് ശുദ്ധി ചെയ്തെടുക്കുന്നത് അഗ്നിയിലാണ്. ഇപ്രകാരം ശുദ്ധി ചെയ്യപ്പെടുമ്പോൾ അത് നശിക്കുകയല്ല, അതിന്റെ പരിശുദ്ധി പതിൻമടങ്ങ് വർദ്ധിക്കുകയാണ്.. മൂല്യം വർദ്ധിക്കുകയാണ്.
ഇതേ രീതിയിൽ മനുഷ്യനെ അധഃപതനത്തിലേക്ക് നയിക്കുന്ന പൈശാചിക ശക്തികളെ നശിപ്പിച്ചു ച്ചു ( 1 യോഹ. 3:8 )

ദൈവത്തിന്റെ അനുഗ്രഹം മനുഷ്യർക്ക് നൽകാനാണ്  ഈശോ ബലിയായത്. അപ്പമായി നമ്മിലേക്ക് വരുന്നത്.

ഈ അപ്പം സ്വീകരിക്കുമ്പോൾ നമ്മിലൂടെയും മറ്റുള്ളവർക്ക് നൽകപ്പെടേണ്ടത് ശുദ്ധീകരണത്തിന് ചേരുന്ന പ്രവർത്തനങ്ങളാണ്.
 അതിനുള്ള കൃപ ദൈവം നമുക്കു നല്കി നമ്മെ അനുഗ്രഹിക്കട്ടെ..
 
പ്രേംജി മുണ്ടിയാങ്കൽ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.