നസ്രാണി മഹാസംഗമത്തിന്റെ ഒരുക്കം അന്തിമ ഘട്ടത്തിലേക്ക്

കുറവിലങ്ങാട്: സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് നസ്രാണി മഹാസംഗമം നടക്കുന്നത്.

സീറോ മലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മാ, പൗരസ്ത്യ അസീറിയന്‍, മലബാര്‍ സ്വതന്ത്ര സഭാഎ്ന്നിങ്ങനെ ഏഴു സഭകളുടെ തലവന്മാരാണ് നസ്രാണി മഹാസംഗമത്തിന് എത്തിച്ചേരുന്നത്. ദേവമാതാ കോളജ് മൈതാനത്തെ കൂറ്റന്‍പന്തലിലാണ് സംഗമം നടക്കുന്നത്.

15,000 വിശ്വാസികള്‍ പങ്കെടുക്കും. സംഗമത്തിനെത്തുന്ന പ്രതിനിധികളുടെ വിശദാംശങ്ങള്‍ ചരിത്രരേഖയായി സൂക്ഷിക്കുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.