ആറിപ്പോയത് ചൂടുപിടിപ്പിക്കുന്ന പരിശുദ്ധാത്മാവ്


എല്ലാറ്റിനെയും ശമിപ്പിക്കുന്ന ജലത്തില്‍ അഗ്‌നി കൂടുതല്‍ ശക്‌തിയോടെ ജ്വലിച്ചു; പ്രപഞ്ചം നീതിമാന്‍മാര്‍ക്കു വേണ്ടി പോരാടുമല്ലോ”(ജ്‌ഞാനം 16 : 17 ).

ജലത്തിനു മുകളിൽ അഗ്നി ജ്വലിക്കുക എന്നുള്ളത് പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല എന്ന്നമുക്കറിയാം.
തീ പിടിത്തമുണ്ടാകുമ്പോൾ അത് കെടുത്താൻ ജലമാണ് പൊതുവെ ഉപയോഗിക്കുന്നത്.
 

ഇന്നും നമ്മുടെ ഫയർഫോഴ്സ് വാഹനങ്ങൾ വെള്ളം നിറച്ച് തലങ്ങും വിലങ്ങും ഓടുന്ന നിരവധി സംഭവങ്ങൾ നമുക്ക് അറിയാം.
 ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ പലസ്ഥലത്തും അഗ്നിയുടെ താണ്ഡവം കാണുകയുണ്ടായി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും ആകാശത്ത് പറക്കുന്ന വിമാനവും അഗ്നിക്കിരയാകുന്നതായി നാം കാണുന്നു.

ഇവിടെയൊക്കെ അഗ്നി നശീകരണമാണ് ഉണ്ടാക്കുന്നത്.
 എന്നാൽ വചനത്തിൽ നാം കാണുന്നത്  ജലത്തിനു മുകളിൽ ജ്വലിച്ചുനിൽക്കുന്ന അഗ്നിയായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്.
 

അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന  ശക്തിയാണ് പരിശുദ്ധാത്മാവ്. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ, ഇനിയൊരു വഴിയില്ല എന്ന് ചിന്തിക്കുന്ന അവസ്ഥയിൽ  വഴിത്തിരിവിന്  വഴിയായി മാറുകയാണ് പരിശുദ്ധാത്മാവ്.
 ഇപ്രകാരമൊരു ബോധ്യം ഉള്ളിടത്താണ് പരിശുദ്ധാത്മാവിന്റെ സജീവമായ ഇടപെടൽ ഉണ്ടാവുകയുള്ളൂ. 

പരിശുദ്ധാത്മാവിനെ ശക്തിയിൽ നമുക്ക് വിശ്വാസം ഉണ്ടാവണം. മാത്രമല്ല എന്നും നമ്മോടൊപ്പം ആയിരിക്കാൻവേണ്ടി പിതാവും പുത്രനുമായ ദൈവം നമുക്ക് നൽകിയ പരിശുദ്ധാത്മാവിനെ നിരന്തരം നമ്മിൽ വസിക്കുന്ന അവസ്ഥയിൽ പരിരക്ഷിക്കുകയും വേണം .

ഇപ്രകാരം പ്രാർത്ഥനയുടെ  നിറവിൽ  ജീവിക്കുന്ന വ്യക്തികളിൽ അത്ഭുതകരമായ രീതിയിൽ പരിശുദ്ധാത്മാവിനെ ഇടപെടൽ ഉണ്ടാകും.  തണുത്തുറഞ്ഞു നിൽക്കുന്ന അവസ്ഥ മാറി അഗ്നി പോലെ കത്തിജ്ജ്വലിക്കുന്ന അവസ്ഥ  ജീവിതത്തിൽ സംഭവിക്കും.
 അനേകർക്ക് അനുഗ്രഹമായി മാറാൻ അതുവഴി നമുക്ക് ഓരോരുത്തർക്കും സാധിക്കുകയും ചെയ്യും .അതിനുള്ള കൃപയും വരവും  പരിശുദ്ധാത്മാവിന്റെ നിറവും ഇന്നേദിവസം നമ്മിൽ ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പന്തക്കുസ്താത്തിരുനായി കൂടുതൽ തീക്ഷ്ണമായി ഒരുങ്ങുകയും ചെയ്യാം.
 
 പ്രേംജി മുണ്ടിയാങ്കൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.