നാളെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍

ത്രീത്വം. അത് വലിയൊരു ദൈവികരഹസ്യമാണ്. ആ ദൈവികരഹസ്യത്തെക്കുറിച്ച് ധ്യാനിക്കാനുള്ള അവസരവും നിമിഷവുമാണ് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍.

ഗ്രീക്കില്‍ ത്രിയാസു എന്നും ലത്തീനില്‍ ത്രിത്താസും എന്നുമാണ് ത്രീത്വം എന്ന മൂലവാക്ക് വിളിക്കപ്പെടുന്നത്. ത്രീത്വൈക ദൈവത്തെ ബഹുമാനിക്കലാണ് ഈ തിരുനാള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന സത്യാത്മാവും ചേര്‍ന്ന് ഒരു ദൈവവും ആ ദൈവത്തില്‍ മൂന്നു ആളുകളുമുണ്ടെന്നാണ് ഈ വിശ്വാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഏഡി 820 ല്‍ എസ്തപ്പാനോസ് മെത്രാനാണ് സഭയില്‍ ഈ തിരുനാളിന് തുടക്കമിട്ടത്. പിന്നിട് 22 ാം യോഹന്നാന്‍ മാര്‍പാപ്പ എല്ലാ വര്‍ഷവും പന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ഈ തിരുനാള്‍ സഭയില്‍ ആഘോഷിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.

പരിശുദ്ധ ത്രീത്വം ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ ഘടകം ആണ്. ദൈവം ഒന്നേ ഉള്ളൂ എന്നും ആ ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ട് എന്നും അവര്‍ പൂര്‍ണ്ണമായും സഹവര്‍ത്തിക്കുന്നു എന്നുമുള്ള വിശ്വാസമാണ് തിരുസഭ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിലൂടെ നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസസത്യമായിട്ടാണ് സഭ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.