ദീര്‍ഘദൂരയാത്രയ്ക്ക് പോകുവാണോ, ഹോളി വാട്ടര്‍ കയ്യില്‍ ഉണ്ടായിരിക്കണേ

ദീര്‍ഘദൂര .യാത്രയ്ക്ക് പോകുമ്പോള്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ് നാം നടത്തുന്നത്?ഭൗതികമായ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതെല്ലാംനാം നമ്മുടെ ബാഗില്‍ തിരുകിവയ്ക്കും. ഇനിയും എന്തെങ്കിലും മറന്നുപോയിട്ടുണ്ടാവുമോയെന്ന് വീണ്ടും വീണ്ടും പരിശോധിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരം യാത്രകളില്‍ ഒരു കത്തോലിക്കാ വിശ്വാസി ഒരിക്കലും മറന്നുപോകരുതാത്ത ഒന്നുണ്ട് ഹോളിവാട്ടര്‍. ദീര്‍ഘദൂരയാത്രകള്‍ക്ക് പോകുമ്പോഴും ഹോട്ടല്‍ മുറികളില്‍ താമസിക്കാനും സാധ്യതയുണ്ട് എന്ന് മുന്‍കൂട്ടി അറിവുണ്ടെങ്കില്‍ ഒരിക്കലും ഇത് ഒഴിവാക്കാന്‍ പാടുള്ളതല്ല.

എന്തിനാണ് ഹന്നാന്‍ വെള്ളം അഥവാ ഹോളി വാട്ടര്‍ കയ്യില്‍ സൂക്ഷിക്കുന്നത് എന്നല്ലേ പറയാം ഫാ. എഡ്വാര്‍ഡ് ലൂണിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം. അദ്ദേഹം ഒരു വൈദികനായിട്ടും എവിടെപോയാലും കയ്യില്‍ ഹോളി വാട്ടര്‍ കരുതുമത്രെ. അതിന്റെ വിശദീകരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.

തിന്മ ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മള്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസത്തിന് തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക്അറിയില്ല അവിടെ അതിന് മുമ്പ് ആരാണ് താമസിച്ചതെന്ന്..അയാള്‍ക്ക് ഏതെങ്കിലും വിധത്തിലുമുള്ള തിന്മയുമായി അടുപ്പമുണ്ടായിരുന്നോ എന്ന്.. ഏതൊക്കെ ബാഗുകളാണ് അവിടെയുണ്ടായിരുന്നതെന്ന്. പലതരത്തിലുള്ള തിന്മകളുടെ സ്വാധീനം ആ മുറിയില്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ആ തിന്മയില്‍ നിന്ന് അകലാന്‍ നമുക്ക് ഹോളിവാട്ടര്‍ തളിച്ച് അവിടം ശുദ്ധിയാക്കേണ്ടതുണ്ട്.

തിന്മയെ ഓടിക്കാന്‍ വളരെ ശക്തിയുണ്ട് ഹോളി വാട്ടറിന്. അതുകൊണ്ട് യാത്രയ്ക്ക് പോകുമ്പോഴും ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോഴും ഹോളിവാട്ടര്‍ കയ്യിലുണ്ടായിരിക്കണം. അത് സ്വയം തളിച്ച് മുറി വിശുദ്ധീകരിക്കണം.

അതോടെ ആ മുറിയിലുള്ള തിന്മയുടെ ശക്തികള്‍ അകന്നുപോകുകയും തിന്മ നമ്മെ വിട്ടുപോകുകയും ചെയ്യും. ചിലമ ുറികളില്‍ താമസിക്കുമ്പോള്‍ നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കാത്തതും ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. അവിടെയുള്ള തിന്മയുടെ അരൂപിയാണ് കാരണം.

അതുകൊണ്ട് ഇനിയുള്ള യാത്രകളില്‍ ഹന്നാന്‍ വെള്ളം ബാഗിലെടുക്കാന്‍ മറക്കരുത്. ആത്മീയമായ പോരാട്ടത്തില്‍ ശക്തിയുള്ള ആയുധം തന്നെയാണ് അത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.