ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കൂ, ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. ഇതാ… എതാനും വചനങ്ങൾ

ഏതെല്ലാം കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ നാം അതില്‍ എത്ര തവണ ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്? ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യണമെന്നാണ് തിരുവചനം നമ്മോട് പറയുന്നത്.

നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും( യോഹ 14:13) എന്നാണ് തിരുവചനം പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ നിയോഗങ്ങള്‍ക്ക് മേല്‍ നാം ദൈവത്തോട് ഇനി മുതല്‍ ഇങ്ങനെ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യണം. തിരുവചനത്തിന്റെ ശക്തിയാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അതിനായി ഏതാനും ചില വചനങ്ങള്‍ ചുവടെ കൊടുക്കുന്നു.

എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും( യോഹ 14:14)

നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്കും( യോഹ 15:16)

ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും.( യോഹ: 16:24)

കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും.( അപ്പ:2: 21)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.