ഹോളി വാട്ടര്‍ എത്ര തരമുണ്ട് എന്ന് അറിയാമോ?

കഴിഞ്ഞദിവസവും നാം ഹോളിവാട്ടറിനെക്കുറിച്ച് ചിന്തിക്കുകയുണ്ടായി. ഹോളിവാട്ടര്‍ എത്ര തരത്തിലുണ്ട് എന്ന് അറിയാമോ? മൂന്നുതരം ഹോളിവാട്ടറാണ് പൊതു ഉപയോഗത്തിലുള്ളത്.

അതില്‍ ഒന്നാമത്തേത് വൈദികന്‍ വെഞ്ചരിച്ച സാധാരണ വെള്ളമാണ്. ഹന്നാന്‍ വെള്ളം എന്നാണ് നാം ഇതിനെ പൊതുവെ പറയുന്നത്. ഹന്നാന്‍ വെള്ളം തൊട്ടാണല്ലോ നാം ദേവാലയത്തിലേക്ക ്പ്രവേശിക്കുന്നത്. ദേവാലയത്തിന്റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്നവയാണ് ഇവ.

രണ്ടാമത്തെ തരം ഹോളിവാട്ടര്‍ കോണ്‍സിക്രേഷന്‍ വാട്ടര്‍ അഥവാ ഗ്രിഗോറിയന്‍ വാട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ദേവാലയങ്ങളുടെ കൂദാശയ്ക്കുവേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. വെള്ളം, വൈന്‍, ഉപ്പ്, ചാരം എന്നിവകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.

മൂന്നാമത്തേത് മാമ്മോദീസാ ചടങ്ങിന് വേണ്ടി ഉപയോഗിക്കുന്ന വെള്ളമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.