തിരുരക്തത്തിന്റെ സംരക്ഷണം യാചിച്ചുള്ള പ്രാര്‍ത്ഥന

കാല്‍വരിയില്‍ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ എന്നെ വില കൊടുത്തു വാങ്ങിയ യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തം എന്നെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കുമല്ലോ. എന്റെ പഞ്ചേന്ദ്രിയങ്ങളെയും ചിന്ത,ഭാവന, ബുദ്ധി, ഓര്‍മ്മ, കല്പനാശക്തി, ഇച്ഛാശക്തി എന്നിവയെയും അങ്ങയുടെ തിരുരക്തത്താല്‍ ഓരോ നിമിഷവും കഴുകണമേ. വിശുദ്ധീകരിക്കണമേ. ഞാന്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും സഞ്ചരിക്കുമ്പോഴും അവിടുത്തെ തിരുരക്തത്തിന്റെ വലിയ സംരക്ഷണം നിരന്തരം എനിക്ക് നല്കണമേ. അങ്ങനെ ഞാന്‍ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുകൊണ്ട് അവിടുത്തെ പാതയില്‍ സഞ്ചരിക്കുവാനും എപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കാനും ഇടയാകട്ടെ ആമ്മേന്‍

യേശുവേ അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ ഓരോ നിമിഷവും എന്നെ കഴുകണമേ( 3 പ്രാവശ്യം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.