വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമുക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങള്‍

വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമുക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളെക്കുറിച്ച് ദൈവദാസന്‍ തിയോഫിനച്ചന്‍ പറയുന്നത് ഇപ്രകാരമാണ്

ഒന്നാമതായി സജീവവിശ്വാസം ഉണ്ടായിരിക്കണം. കാരണം വിശുദ്ധ കുര്‍ബാന വിശ്വാസത്തിന്റെ രഹസ്യമാണ്.

രണ്ടാമതായി എളിമ ഉണ്ടായിരിക്കണം. ശതാധിപനെപോലെ കര്‍ത്താവേ അവിടുന്ന് എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ലെന്ന് നാം ഹൃദയം കൊണ്ട് പറയണം.

മൂന്നാമതായി തീവ്രമായ ആഗ്രഹമുണ്ടായിരിക്കണം. വിശുദ്ധകുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ശ്രദ്ധയോടും ഭക്തിയോടും കൂടി ചൊല്ലുക

നാലാമതായി ഈശോയെ സ്വീകരിക്കുന്ന എല്ലാവരോടും മനസ്സായോജിച്ചുകൊണ്ട് അവിടത്തെ സ്വീകരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.