നിക്കരാഗ്വയില്‍ മൂന്നു വൈദികര്‍ അറസ്റ്റില്‍

നിക്കരാഗ്വ: നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം കത്തോലിക്കാസഭയ്ക്ക ്‌നേരെ വീണ്ടും ആക്രമണം അഴിച്ചുവിടുന്നു. ഇത്തവണ മൂന്ന് കത്തോലിക്കാ വൈദികരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്‌റ്റെലി രൂപതയില്‍ നിന്ന് രണ്ടുവൈദികരെയും ജിനോടെഗാ രൂപതയില്‍നിന്ന് ഒരു വൈദികനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫാ. ജൂലിയോ നോറോറി, ഫാ. ഇവാന്‍ സെന്റെനോ, ഫാ. ക്രിസ്റ്റോബല്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ ഒന്നിനാണ് വൈദികരെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റം ചുമത്തിയാണ് വൈദികരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇനിയും പുറത്തായിട്ടില്ല. ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ഉള്‍പ്പടെ നിരവധി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇവിടുത്തെ ഭരണകൂടം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.