ജീവിച്ചിരിക്കുമ്പോള്‍ പങ്കെടുക്കുന്ന വിശുദ്ധ ബലികളുടെ മാഹാത്മ്യം അറിയാമോ?

ഒരു ചടങ്ങിന് വേണ്ടിയെന്നോണമാണ് നമ്മളില്‍ ഭൂരിപക്ഷവും വിശുദ്ധ കുര്‍ബാനയില്‍പങ്കെടുക്കുന്നത്. ജീവിച്ചിരിക്കുന്നവരില്‍ പലരും വിശുദ്ധ കുര്‍ബാനയുടെ മഹത്വം തിരിച്ചറിയുന്നുമില്ല. എന്നാല്‍ ജീവിതത്തിലെ ചിലപ്രത്യേകസന്ദര്‍ഭങ്ങളില്‍ വിശുദ്ധ ബലി ചിലപ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി നാം സമര്‍പ്പിക്കാറുണ്ട

പ്രത്യേകിച്ച് മരിച്ചുപോയവര്‍ക്കുവേണ്ടി.. മരിച്ചവരുടെ ആത്മരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇ്ത്തരത്തിലുള്ള ബലിയര്‍പ്പണങ്ങള്‍. അവയ്‌ക്കെല്ലാം തീര്‍ച്ചയായും വിലയുമുണ്ട്. എന്നിരിക്കിലും വിശുദ്ധ ആന്‍സെലം പറയുന്നത് അല്പം വ്യത്യസ്തമാണ്. മരിച്ചുപോയതിന് ശേഷം അര്‍പ്പിക്കുന്ന ദിവ്യബലിയെക്കാള്‍ ആയിരമിരട്ടി പ്രയോജനകരമാണ് ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടു്ന്ന വിശുദ്ധകുര്‍ബാനയെന്നാണ്.

അതുകൊണ്ട് നമുക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധ കുര്‍ബാനയുടെ മഹത്വം തിരിച്ചറിയാം. കൂടുതല്‍ ഭയഭക്തിയോടെ, ബഹുമാനത്തോടെ, സ്‌നേഹത്തോടെ, ആദരവോടെ, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.