വിശുദ്ധയാകുമെന്ന് വിശുദ്ധ പ്രത്യക്ഷപ്പെട്ട് പറഞ്ഞ വിശുദ്ധ

ആരൊക്കെയായിരിക്കും ഈ വിശുദ്ധര്‍ എന്ന അമ്പരപ്പിലായിരിക്കുംപലരും. ആദ്യംതന്നെ പറയട്ടെ വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധ ഫൗസ്റ്റീനയുമാണ് ഈ വിശുദ്ധര്‍.

സംഭവം ഇങ്ങനെയാണ്. ഫൗസ്റ്റീനയുടെ അപ്പോഴത്തെ മാനസികാവസ്ഥ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനായി ഫൗസ്റ്റീന ആശ്രയിച്ചത് കൊ്ച്ചുത്രേസ്യയുടെ നൊവേനയായിരുന്നു.അഞ്ചാം ദിവസം നൊവേനചൊല്ലിക്കൊണ്ടിരിക്കവ കൊച്ചുത്രേസ്യ ഒരു സിസ്്റ്ററുടെ രൂപത്തില്‍ ഫൗസ്റ്റീനയുടെ മുമ്പിലെത്തി.

ഞാന്‍ ്‌സ്വര്‍ഗ്ഗത്തില്‍ പോകുമോയെന്നായിരുന്നു ഫൗസ്റ്റീനയുടെ ചോദ്യം. നീ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് കൊച്ചുത്രേസ്യ പറഞ്ഞു.ഞാന്‍വിശുദ്ധയാകുമോയെന്നായിരുന്നു അടുത്തചോദ്യം.

നീ തീര്‍ച്ചയായും ഒരു നാള്‍ വിശുദ്ധയാകും കൊച്ചുത്രേസ്യ മറുപടി നല്കി. കാലം ഏറെ കടന്നുപോയി. ഫൗസ്റ്റീന ഇഹലോകവാസം വെടിഞ്ഞു. പകഷേ കാലാന്തരത്തില്‍ സിസ്റ്റര്‍ ഫൗസ്റ്റീന വിശുദ്ധയായി. വിശുദ്ധ ഫൗസ്റ്റീനയായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.