വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കണേ

വിശുദ്ധ കുര്‍ബാന ഇപ്പോള്‍ ഏറ്റവും അധികം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന,അത്യന്തം വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കുര്‍ബാനയുടെ മഹത്വവും വിശുദ്ധിയും ചിലര്‍ കളഞ്ഞുകുളിക്കുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണം മത്സരമാകുന്നു. ആരെയൊക്കെയോ തോല്പിക്കാന്‍ ആരൊക്കെയോ കച്ച കെട്ടിയിറങ്ങുന്നു.വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അത്യന്തം വേദനാകരമായ സംഭവങ്ങളാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്.

ഈ അവസരത്തില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ദൈവത്തെ ആരാധിച്ചുകൊണ്ടുനില്ക്കുന്ന അനേകായിരം മാലാഖമാരുടെ കൂടെയാണ് നാം ഓരോ ദിവ്യബലിയിലും പങ്കെടുക്കുന്നത്.


പിശാചിന് നമ്മുടെ മേലുള്ള ശക്തി ഇല്ലാതാക്കാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കഴിവുണ്ട്.


കര്‍ത്താവിന്റെ മനുഷ്യത്വത്തോട് കാണിക്കുന്ന ഏററവും വലിയ ബഹുമാനമാണ് വിശുദ്ധ കുര്‍ബാന.


നാം പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനകള്‍ മരണസമയത്ത് നമുക്ക് വലിയ ആശ്വാസംനല്കുന്നവയായി മാറും
.

അനേകം ആപത്തുകളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കഴിവുണ്ട്.

എണ്ണിയാല്‍തീരാത്തത്ര നന്മകള്‍ ഇങ്ങനെ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പറയാനുണ്ട്. ഇതൊക്കെ മനസ്സിലാക്കിയിട്ടാണോ മനസിലാക്കാതെയാണോ കുര്‍ബാനയുടെ പേരില്‍ ആളുകള്‍ ശണ്ഠകൂടുന്നത്. ?കഷ്ടംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.