വസ്തു വാങ്ങാനും വില്ക്കാനും തടസ്സങ്ങള്‍ നേരിടുകയാണോ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

വസ്തു വാങ്ങലും വില്പനയും പലപ്പോഴും പ്രയാസമുണ്ടാക്കുന്ന ഒന്നാണ്.പ്രതീക്ഷിച്ച സമയത്ത് വാങ്ങാനോ വില്ക്കാനോ കഴിയാതെ പോകുന്നു. അതുപോലെ ഉദ്ദേശിച്ച വിലയ്ക്ക് വില്ക്കാന്‍ കഴിയാതെ വരുന്നു. ഇങ്ങനെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ വസ്തുവാങ്ങലും വില്ക്കലുമായി പലരും നേരിടാറുണ്ട്. ഇത്തരം നിസ്സഹായാവസ്ഥയില്‍ വചനത്തിന്റെ ശക്തിയില്‍വിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പവും എന്നാല്‍ ഫലദായകവുമായ കാര്യം.

വളരെ ശക്തിദായകമായ ഒരു വചനമാണ് താഴെ കൊടുക്കുന്നത്. ഈ വചനം പറഞ്ഞ് വസ്തുവാങ്ങലും വില്ക്കലുമായി ബന്ധപ്പെട്ട പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ കാര്യത്തില്‍ ദൈവം ഇടപെടുക തന്നെ ചെയ്യും.

അപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തം മുന്തിരിയില്‍ നിന്നും അത്തിവൃക്ഷത്തില്‍ നിന്നും ഭക്ഷിക്കുന്നതിനും സ്വന്തം തൊട്ടിയില്‍ നിന്നു കുടിക്കുന്നതിനും ഇടവരും. ഞാന്‍ വന്നു നിങ്ങളുടേതുപോലുള്ള ഒരു നാട്ടിലേക്ക് ധാന്യങ്ങളുടെയും വീഞ്ഞിന്റെയും നാട്ടിലേക്ക് നിങ്ങളെകൊണ്ടുപോകുന്നതുവരെ നിങ്ങള്‍ അങ്ങനെ കഴിയും. (ഏശയ്യ 36:16:17)

ഈ വചനം ഏറ്റുപറഞ്ഞ് ഇതിനൊപ്പം നിയോഗംകൂടി ചേര്‍ത്ത് ദൈവത്തിന് സമര്‍പ്പിക്കുക. ദുഷ്ടടര്‍ വിച്ഛേദിക്കപ്പെടും കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ ഭൂമി കൈവശമാക്കും സങ്കീ 37:9, കര്‍ത്താവ് നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേയ്കും കാത്തുകൊള്ളും സങ്കീ 121:8 എന്നീ തിരുവചനങ്ങളും ഇതേ നിയോഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.