പെസഹാതിരുനാളില്‍ മാലാഖയുടെ കാല്‍ കഴുകിയ വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പെസഹാതിരുനാള്‍ ആചരണത്തില്‍ പ്രധാനപ്പെട്ടതാണല്ലോ കാലുകഴുകല്‍ ശുശ്രൂഷ. ഈശോ തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മയാചരണമാണ് ഇതിലൂടെ നടത്തുന്നതും. ക്രിസ്തുവിന്റെ ശിഷ്യര് പന്ത്രണ്ടുപേരായിരുന്നുവെന്നും നമുക്കറിയാം. എന്നാല്‍ പതിമൂന്നുപേരുടെ കാലുകള്‍ കഴുകിയ ചരിത്രമുണ്ട് ഗ്രിഗറി ദ ഗ്രേറ്റിന്‌റെ ജീവിതത്തില്‍.

ആ പതിമൂന്നാമന്‍ മാലാഖയോ അല്ലെങ്കില്‍ ക്രിസ്തുതന്നെയോ ആയിരുന്നുവെന്ന് പാരമ്പര്യം. സംഭവം ഇങ്ങനെയാണ്. ഗ്രിഗറി ദ ഗ്രേറ്റ് കാലുകഴുകല്‍ ശുശ്രൂഷയ്ക്കുവേണ്ടി ദരിദ്രരായ പന്ത്രണ്ടുപേരെയാണ് തിരഞ്ഞെടുത്തത്.. ആ ചടങ്ങിനിടയില്‍ അദ്ദേഹം നോക്കിയപ്പോള്‍ കണ്ടത് അതീവമനോഹരനായ ഒരു വ്യ്ക്തിയെയാണ്.

അതാര് എന്ന് അദ്ദേഹം ആലോചിച്ചു.അത്ഭുതമെന്ന് പറയട്ടെ ചടങ്ങുകഴിഞ്ഞുനോക്കിയപ്പോള്‍ ആ വ്യക്തിയെകണ്ടില്ല. ആ വ്യക്തി അപ്രത്യക്ഷനായിരുന്നു. എന്നാല്‍ പന്ത്രണ്ട് പേര്‍ അവിടെതന്നെയുണ്ടായിരുന്നു. വിശുദ്ധന്‍ പതിമൂന്നുപേരുടെകാലുകളാണ്കഴുകിയതും. മാലാഖയോ ക്രിസ്തുവോ തന്നെയായിരുന്നു അതെന്നാണ് വിശുദ്ധന്‍ വിശ്വസിച്ചത്. പിന്നീട് പോള്‍ ആറാമന്‌റെകാലത്ത് അദ്ദേഹവും 13 പേരുടെകാലുകള്‍ കഴുകി.

ഇതാവട്ടെ ഗ്രിഗറി ദ ഗ്രേറ്റിന്റെ ജീവിതത്തിലെ പ്രസ്തുതസംഭവത്തിന്റെ അനുസ്മരണമായിട്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.