ഓരോ ദിവസവും തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എന്ത് ഓര്‍മ്മിച്ചുകൊണ്ടായിരിക്കണം – ഈ വിശുദ്ധന്‍ പറയുന്നത് ശ്രദ്ധിക്കൂ

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു ഈജിപ്തിലെ അന്തോണി. ആശ്രമജീവിതത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായിട്ടാണ് അദ്ദേഹം നീക്കിവച്ചിരുന്നത്.

ഓരോ ദിവസം നാം ഉണരേണ്ടതും ഉറങ്ങേണ്ടതും സ്വന്തം മരണത്തെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ടായിരിക്കണം എന്നായിരുന്നു അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചത്. മരണത്തെക്കുറിച്ച് ഓര്‍മ്മയുള്ളത് പുണ്യങ്ങളില്‍ വളരാന്‍ നമ്മെ സഹായിക്കും എന്നായിരുന്നു വിശുദ്ധന്റെ പഠനം. കാരണം നാം എപ്പോഴാണ് മരിക്കുക എന്ന് നമുക്കറിയില്ലല്ലോ.

അതുകൊണ്ട് നാം ഓരോ ദിവസവും ഉണരുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും മരണത്തെക്കുറിച്ച് ഓര്‍മ്മിക്കുക. നമുക്കൊരു മരണമുണ്ട്. നമുക്ക് ഉറപ്പുപറയാന്‍ കഴിയുന്ന ഒരേയൊരു കാര്യവും അതുമാത്രമാണല്ലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.