എല്ലാ ക്രൈസ്തവരും എന്തുകൊണ്ട് പരിശുദ്ധ അമ്മയുമായി ബന്ധം പുലര്‍ത്തണം?

കത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ പരിശുദ്ധഅമ്മയോടുള്ള കത്തോലിക്കരുടെ വണക്കത്തെയും ഭക്തിയെയും വിഗ്രഹാരാധനയോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ എല്ലാ ക്രൈസ്തവരും ഒന്നുപോലെ സ്‌നേഹിക്കുകയും വണങ്ങുകയും ചെയ്യേണ്ടവളാണ് പരിശുദ്ധ കന്യാമറിയം എന്നതാണ് വാസ്തവം. അതിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കത്തോലിക്കര്‍ ഒരിക്കലും മാതാവിനെ ആരാധിക്കുന്നില്ല

കത്തോലിക്കര്‍ മാതാവിനെ വണങ്ങുകയാണ് ചെയ്യുന്നത്. ആരാധിക്കുന്നില്ല. നാം മാതാവിനെ വണങ്ങുന്നതാകട്ടെ അമ്മയിലൂടെയാണ് ഈശോ ഭൂമിയിലേക്ക് വന്നത് എന്നതുകൊണ്ടാണ്. കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുന്നില്ല വണങ്ങുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അറിയുന്നത് മാതാവുമായി എല്ലാ ക്രൈസ്തവരെയും കൂടുതലായി അടുപ്പിച്ചുനിര്‍ത്തുന്നു.

ഈശോയെക്കാള്‍ നാം മാതാവിനെ സ്‌നേഹിക്കുന്നില്ല

മാതാവിനെ സ്‌നേഹിക്കുന്നവര്‍ ഈശോയെ സ്‌നേഹിക്കുന്നില്ല എന്നൊരു ധാരണയുണ്ട്. ഇത് തെറ്റാണ്. ഈശോയെക്കാളേറെ ആര്‍ക്കും പരിശുദ്ധ അമ്മയെ സ്‌നേഹിക്കാനാവില്ല. ഈശോയ്ക്കാണ് പ്രഥമസ്ഥാനം കൊടുക്കുന്നത് എന്നതും മാതാവിനോടു നമ്മെ അടുപ്പിച്ചുനിര്‍ത്തുന്നു.


ഈശോ ഒരിക്കലും മാതാവിനെയോര്‍ത്ത് അസൂയപ്പെടുന്നില്ല

സൂര്യന്‍ ഒരിക്കലും ചന്ദ്രന്റെ പ്രകാശത്താല്‍ മങ്ങിപ്പോകുന്നില്ല. ഇതുപോലെയാണ് ഈശോയും മാതാവും. മാതാവിനോടു ഈശോ ഒരിക്കലും അസൂയാലുവാകുന്നില്ല. മാത്രവുമല്ല ഈശോ മാതാവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

മാതാവ് നമ്മുടെ അമ്മയാണ്

അന്ന് കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ നമുക്ക് നല്കിയതാണ് പരിശുദ്ധ അമ്മയെ. അന്നുതൊട്ട് അമ്മ നമ്മുടെയെല്ലാവരുടെയും അമ്മയാണ്. ഇതുകൊണ്ട് നാം അമ്മയോട് കൂടുതല്‍ സ്‌നേഹത്തിലാകണം.

അമ്മയായതുകൊണ്ട് അവള്‍ എല്ലാം നല്ലതുപോലെ ചെയ്യുന്നു

സാധാരണക്കാരിയായ ഒരു അമ്മപോലും തന്റെ മക്കള്‍ക്കുവേണ്ടി എല്ലാം നല്ലതുപോലെ ചെയ്യുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ഈ അമ്മ അതിലും എത്രയോ അധികമായിട്ടായിരിക്കും മക്കള്‍ക്കുവേണ്ടി ചെയ്യുന്നത്. ആ നല്ല് അമ്മയില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം. അവളുടെ പ്രിയപ്പെട്ട മക്കളായി നമുക്കെന്നും മാറാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.